ഓ​ണ്‍​ലൈ​ൻ പ​ഠ​ന​ത്തി​ന് സൗ​ക​ര്യ​മി​ല്ലാ​ത്ത വി​ദ്യാ​ർ​ഥി​നി​ക്ക് ടെ​ലി​വി​ഷ​ൻ കൈ​മാ​റി
Friday, September 25, 2020 12:29 AM IST
മ​ല​പ്പു​റം: ഓ​ണ്‍​ലൈ​ൻ പ​ഠ​ന​ത്തി​ന് സൗ​ക​ര്യ​മി​ല്ലാ​ത്ത നി​ർ​ധ​ന​നാ​യ ഭി​ന്ന​ശേ​ഷി വി​ദ്യാ​ർ​ഥി​നി​ക്ക് ടെ​ലി​വി​ഷ​നു​മാ​യി കോ​ട്ട​യ്ക്ക​ൽ ട്രോ​മ കെ​യ​ർ സ്റ്റേ​ഷ​ൻ യൂ​നി​റ്റ്. ക​ള​ക്ട​റേ​റ്റി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഒ​തു​ക്കു​ങ്ങ​ൽ സ്വ​ദേ​ശി​നി​യാ​യ നാ​ലാം ക്ലാ​സ് വി​ദ്യാ​ർ​ത്ഥി​നി​ക്ക് ജി​ല്ലാ ക​ള​ക്ട​ർ കെ. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ ടെ​ലി​വി​ഷ​ൻ കൈ​മാ​റി. സാ​മൂ​ഹ്യ നീ​തി വ​കു​പ്പി​ൽ നി​ന്ന് വി​ദ്യാ​ർ​ത്ഥി​നി​യു​ടെ ദു​രി​ത​മ​റി​ഞ്ഞ​തി​നെ തു​ട​ർ​ന്ന് ജി​ല്ലാ​ക​ള​ക്ട​ർ നി​ർ​ദേ​ശി​ച്ച പ്ര​കാ​ര​മാ​ണ് ട്രോ​മ കെ​യ​ർ യൂ​നി​റ്റ് ടെ​ലി​വി​ഷ​ൻ ന​ൽ​കി​യ​ത്.
അ​സി​സ്റ്റ​ന്‍റ് ക​ള​ക്ട​ർ വി​ഷ്ണു​രാ​ജ്, സാ​മൂ​ഹ്യ​നീ​തി വ​കു​പ്പ് ജി​ല്ലാ ഓ​ഫീ​സ​ർ കെ.​കൃ​ഷ്ണ​മൂ​ർ​ത്തി, സാ​മൂ​ഹ്യ​നീ​തി വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ൻ കെ.​സി.​അ​ബൂ​ബ​ക്ക​ർ, ട്രോ​മ കെ​യ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി ടി.​പ്ര​ദീ​ഷ്, കോ​ഡി​നേ​റ്റ​ർ മു​ജീ​ബ്, എം.​സി.​ഷ​ഹീ​ർ, അ​ജ്മ​ൽ, സ​ഹീ​ർ തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.