മ​റു​നാ​ട​ൻ പാ​ലി​നെ​തി​രെ ക്ഷീ​ര ക​ർ​ഷ​ക കൂ​ട്ടാ​യ്മ
Friday, September 25, 2020 12:31 AM IST
നി​ല​ന്പൂ​ർ: മേ​ഖ​ല​യി​ൽ മ​റു​നാ​ട​ൻ പാ​ലി​ന്‍റെ ത​ള്ളി​ക്ക​യ​റ്റ​ത്തി​നെ​തി​രെ മി​ൽ​മ നി​ല​ന്പൂ​രി​ൽ പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ ന​ട​ത്തി. മി​ൽ​മ മ​ല​ബാ​ർ മേ​ഖ​ലാ യൂ​ണി​യ​നി​ലെ പാ​ൽ സം​ഭ​ര​ണം വ​ർ​ധി​ച്ച് പ്ര​തി​ദി​നം ഏ​ഴ് ല​ക്ഷം ലി​റ്റ​ർ എ​ത്തി​യെ​ങ്കി​ലും വി​പ​ണ​നം വെ​റും 4,65,000 ലി​റ്റ​ർ മാ​ത്ര​മാ​ണ്.
ഒ​രു ല​ക്ഷം ലി​റ്റ​ർ എ​റ​ണാകു​ളം, തി​രു​വ​ന​ന്ത​പു​രം മേ​ഖ​ലാ യൂ​ണി​യ​നു​ക​ൾ​ക്ക് ന​ൽ​കു​ക​യാ​ണ്. ബാ​ക്കി വ​രു​ന്ന പാ​ൽ ത​മി​ഴ്നാ​ടി​ലെ സേ​ല​ത്തും പൊ​ള്ളാ​ച്ചി​യി​ലും കൊ​ണ്ടു​പോ​യി പാ​ൽ​പ്പൊ​ടി​യാ​ക്കി സൂ​ക്ഷി​ക്കു​ക​യാ​ണ്. ന​മ്മു​ടെ പാ​ൽ സം​ഭ​ര​ണം വ​ർ​ധി​ച്ച് അ​ധി​ക​മാ​യി​ട്ടും ഈ ​മേ​ഖ​ല​യി​ലേ​ക്ക് അ​യ​ൽ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന് വ​രു​ന്ന ഗു​ണ​നി​ല​വാ​രം കു​റ​ഞ്ഞ പാ​ൽ വ​ലി​യ ഭീ​ഷ​ണി​യാ​ണ്.
ഇ​ത് ക​ർ​ഷ​ക​ർ​ക്കും ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കും ഒ​രേ സ​മ​യം പ്ര​യാ​സമു​ണ്ടാ​ക്കു​ന്നു.
ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ നി​ല​ന്പൂ​ർ മേ​ഖ​ല​യി​ലെ ഉ​പ​ഭോ​ക്താ​ക്ക​ളെ ബോ​ധ​വ​ത്ക​രി​ക്കു​ന്ന​തി​നാ​യി മ​റു​നാ​ട​ൻ പാ​ലി​നെ​തി​രെ ക്ഷീ​ര​ക​ർ​ഷ​ക കൂ​ട്ടാ​യ്മ എ​ന്ന ക്യാ​ന്പെ​യി​ൻ സം​ഘ​ടി​പ്പി​ച്ചു. പ​രി​പാ​ടി മി​ൽ​മ ഡ​യ​റ​ക്ട​ർ ടി.​പി.​ഉ​സ്മാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
മി​ൽ​മ മ​ല​ബാ​ർ മേ​ഖ​ലാ യൂ​ണി​യ​ൻ ജി​ല്ലാ ഡ​യ​റ​ക്ട​ർ സു​ധാ​മ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ല​ബാ​ർ മേ​ഖ​ലാ യൂ​ണി​യ​ൻ ജി​ല്ലാ പി ​ആ​ൻ​ഡ് ഐ ​വി​ഭാ​ഗം മേ​ധാ​വി സി.​എ.​പു​ഷ്പ​രാ​ജ​ൻ, വി​വി​ധ ക്ഷീ​ര സം​ഘ​ങ്ങ​ളു​ടെ പ്ര​സി​ഡ​ന്‍റു​മാ​രാ​യ ബാ​ബു ശ്രീ​ധ​ര​ൻ, ദാ​സ​ൻ, സെ​ക്ര​ട്ട​റി​മാ​രാ​യ ശി​വ​ശ​ങ്ക​ര​ൻ, സൈ​ത​ല​വി എ​ന്നി​വ​രും റോ​സ​മ്മ വ​ർ​ഗീ​സ്, സു​ലൈ​ൻ​മാ​ൻ ഷാ, ​എ.​ആ​ർ.​സ​ത്യ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
രാ​വി​ലെ 10 മ​ണി മു​ത​ൽ നി​ല​ന്പൂ​ർ പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡി​ൽ വെ​ച്ച് മി​ൽ​മ​യു​ടെ ഉ​ൽ​പ്പ​ന്ന​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​ന​വും വി​പ​ണ​ന​വും ഗ്രാ​മ​ത​ല പ്ര​വ​ർ​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ചു.