ക​ര​നെ​ൽ കൃ​ഷി​യി​ൽ വി​ജ​യ​ഗാ​ഥ തീ​ർ​ത്ത് സ്കൂ​ൾ പി​ടി​എ
Sunday, September 27, 2020 11:22 PM IST
ക​രു​വാ​ര​കു​ണ്ട്: ക​ര​നെ​ൽ കൃ​ഷി​യി​ൽ വി​ജ​യ​ഗാ​ഥ തീ​ർ​ത്ത് സ്കൂ​ൾ പി​ടി​എ ക​മ്മ​ിറ്റി. ക​രു​വാ​ര​ക്കു​ണ്ട് പു​ന്ന​ക്കാ​ട് ജി​എ​ൽ​പി സ്കൂ​ൾ പി​ടി​എ ക​മ്മ​ിറ്റി​യാ​ണ് ഒ​രേ​ക്ക​ർ ഭൂ​മി​യി​ൽ ക​ര​നെ​ൽ കൃ​ഷി വി​ള​യി​ച്ച​ത്. കൊ​യ്ത്തു​പാ​ട്ടി​ന്‍റെ താ​ള​ത്തി​ൽ കൊ​യ്ത്തു​ൽ​സ​വം ന​ട​ന്നു. വ​ണ്ടൂ​ർ സ​ബ് ജി​ല്ല​യി​ൽ ഈ ​വ​ർ​ഷ​ത്തെ മി​ക​ച്ച പി​ടി​എ ക​മ്മി​റ്റി​യാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത് പു​ന്ന​ക്കാ​ട് ജി​എ​ൽ​പി സ്കൂ​ളി​നെ​യാ​ണ്.
ഈ ​അം​ഗീ​കാ​രം വെ​റു​തെ​യ​ല്ല എ​ന്ന് തെ​ളി​യി​ക്കു​ന്ന​താ​ണ് സ്കൂ​ളി​ന് സ​മീ​പ​ത്തെ ഒ​രേ​ക്ക​ർ ഭൂ​മി​യി​ൽ ചെ​യ്ത ക​ര​നെ​ൽ കൃ​ഷി. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ,തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി, നാ​ട്ടു​കാ​ർ, കൃ​ഷി​ഭ​വ​ൻ എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് കൃ​ഷി​യി​റ​ക്കി​യി​രു​ന്ന​ത്.മി​ക​ച്ച പ​രി​പാ​ല​നം ന​ൽ​കി​യ​ത് വ​ഴി വി​ള​വ് നൂ​റു​മേ​നി ത​ന്നെ ല​ഭി​ച്ചു. കൊ​യ്ത്ത് പാ​ട്ടി​ന്‍റെ താ​ളം പി​ടി​ച്ചാ​ണ് വി​ള​വെ​ടു​പ്പു​ത്സ​വം ന​ട​ന്ന​ത്. ക​രു​വാ​ര​ക്കു​ണ്ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ഷൗ​ക്ക​ത്ത​ലി വി​ള​വെ​ടു​പ്പു​ൽ​സ​വം ഉ​ദ്ഘാ​ട​നം ചെ​യ്തു.
സ്കൂ​ൾ പി​ടി​എ പ്ര​സി​ഡ​ന്‍റ് പി.​എം.​സ​ബാ​ദ് യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൃ​ഷി ഓ​ഫീ​സ​ർ ഷാ​ബാ​സ് ബീ​ഗം പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തി. പ​ഞ്ചാ​യ​ത്തം​ഗം വി.​ആ​ബി​ദ​ലി, എ​സ്.​എം.​സി ചെ​യ​ർ​മാ​ൻ പി.​അ​ബ്ദു​ൽ സ​ലാം, എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് വി.​പി.​ജ​സീ​റ, കെ.​കെ.​സ​ലാം, സി.​ടി.​അ​ൻ​വ​ർ സാ​ദ​ത്ത്, കെ.​ശ്രീ​ധ​ര​ൻ, ബി.​പി.​സി.​എം.​മ​നോ​ജ്, താ​രി​ഫ്, റ​ഷീ​ദ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.