കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ കാ​ർ​ഷി​ക നി​യ​മം ആ​പ​ത്ത്: എ​ൻ​സി​പി
Thursday, October 1, 2020 11:14 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ:​ കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ പു​തി​യ കാ​ർ​ഷി​ക നി​യ​മം വ​ഴി കൃ​ഷി​യി​ൽ കൃ​ഷി​ക്കാ​ര​നു​ള്ള പൂ​ർ​ണ നി​യ​ന്ത്ര​ണം കു​ത്ത​ക മു​ത​ലാ​ളി​മാ​ർ​ക്കും ദ​ല്ലാ​ള​ൻ​മാ​ർ​ക്കും വേ​ണ്ടി അ​ടി​യ​റ​വ് വ​ച്ചി​രി​ക്കു​ന്ന​താ​യി എ​ൻ​സി​പി സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം ഹം​സ പാ​ലൂ​ർ പ​റ​ഞ്ഞു. ഇ​ന്ത്യ​ൻ കാ​ർ​ഷി​ക രം​ഗം അ​പ്പാ​ടെ ഇ​ല്ലാ​യ്മ ചെ​യ്യു​ന്ന ഈ ​ക​രി നി​യ​മം ഇ​ട​ത്ത​രം, നാ​മ​മാ​ത്ര ക​ർ​ഷ​ക​രെ​യും കാ​ർ​ഷി​ക മേ​ഖ​ല​യെ മൊ​ത്ത​മാ​യും പാ​പ്പ​രാ​ക്കു​മെ​ന്ന​തി​നാ​ൽ ഈ ​നി​യ​മം റ​ദ്ദ് ചെ​യ്യ​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

പു​ലാ​മ​ന്തോ​ൾ മ​ണ്ഡ​ലം എ​ൻ​സി​പി ക​മ്മി​റ്റി വ​ള​പു​രം പാ​ട​വ​ര​ന്പ​ത്ത് വാ​യ് മൂ​ടി​ക്കെ​ട്ടി ന​ട​ത്തി​യ സ​ത്യാ​ഗ്ര​ഹം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പി. ​അ​ബ്ദു അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. വ​ള​പു​രം അ​ങ്ങാ​ടി​യി​ൽ നി​ന്നു പ്ര​ക​ട​ന​മാ​യാ​ണ് ജാ​ഥ എ​ത്തി​യ​ത്. കെ.​കെ.​അ​ബ്ദു​ൾ സ​ലാം, കെ ​ടി. ഖാ​ലി​ദ്, കെ.​ടി. ക​ദീ​ജ, പി. ​ര​ഞ്ജി​ത്ത്, കെ.​കെ. മു​ഹ​മ്മ​ദ്കു​ട്ടി, എം.​കെ. സ​ക്കീ​ർ എ​ന്നി​വ​ർ പ്രസംഗിച്ചു.