മ​ങ്ക​ട​യി​ൽ ക്ഷീ​രഗ്രാ​മം പ​ദ്ധ​തി​ക്കു തു​ട​ക്ക​മാ​യി
Thursday, October 1, 2020 11:14 PM IST
മ​ങ്ക​ട: പാ​ൽ ഉ​ത്പ്പാ​ദ​ന​ത്തി​ൽ സ്വ​യം പ​ര്യാ​പ്ത​ത ല​ക്ഷ്യ​മി​ട്ട് ക്ഷീ​ര വി​ക​സ​ന വ​കു​പ്പ് ന​ട​പ്പാ​ക്കു​ന്ന ക്ഷീ​ര​ഗ്രാ​മം പ​ദ്ധ​തി​ക്ക് മ​ങ്ക​ട പ​ഞ്ചാ​യ​ത്തി​ൽ തു​ട​ക്ക​മാ​യി. പ​ദ്ധ​തി​യു​ടെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സി​ലൂ​ടെ നി​ർ​വ​ഹി​ച്ചു. ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ടി.​എ.​അ​ഹ​മ്മ​ദ് ക​ബീ​ർ എം​എ​ൽ​എ​യും നി​ർ​വ​ഹി​ച്ചു. സം​സ്ഥാ​ന​ത്ത് ക്ഷീ​ര​ഗ്രാ​മം പ​ദ്ധ​തി​ക്കാ​യി തെ​ര​ഞ്ഞെ​ടു​ത്ത 25 ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലൊ​ന്നാ​ണ് മ​ങ്ക​ട ഗ്രാ​മ പ​ഞ്ചാ​യ​ത്ത്. പ​ഞ്ചാ​യ​ത്തി​ലെ ക്ഷീ​ര സം​ഘ​ങ്ങ​ൾ മു​ഖേ​ന​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.
ക്ഷീ​ര ക​ർ​ഷ​ക​ർ​ക്ക് പ​ശു യൂ​ണി​റ്റു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​നും തൊ​ഴു​ത്ത് നി​ർ​മാ​ണ​ത്തി​നും കാ​ലി​ത്തീ​റ്റ​യ്ക്കു​മു​ള്ള​താ​ണ് പ​ദ്ധ​തി. 50 ല​ക്ഷം രൂ​പ​യാ​ണ് പ​ദ്ധ​തി​ക്കാ​യി പ​ഞ്ചാ​യ​ത്തി​ൽ ചെ​ല​വ​ഴി​ക്കു​ന്ന​ത്. ജി​ല്ലാ​ത​ല ച​ട​ങ്ങി​ൽ മ​ങ്ക​ട ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ര​മ​ണി അ​ധ്യ​ക്ഷ​യാ​യി​രു​ന്നു.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സ്ഥി​രം സ​മി​തി ചെ​യ​ർ​മാ​ൻ ഉ​മ്മ​ർ അ​റ​ക്ക​ൽ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ഹീ​ദ എ​ലി​ക്കോ​ട്ടി​ൽ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ബ്ബാ​സ് അ​ലി പ​റ​ച്ചി​ക്കോ​ട്ടി​ൽ, ക്ഷീ​ര​വി​ക​സ​ന വ​കു​പ്പ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ഷി​ബ ഖ​മ​ർ, മ​ല​പ്പു​റം ക്ഷീ​ര വി​ക​സ​ന വ​കു​പ്പ് അ​സി.​ഡ​യ​റ​ക്ട​ർ ഇ.​ഡോ​ള​സ്, മ​ങ്ക​ട വെ​റ്റി​ന​റി സ​ർ​ജ​ൻ സൈ​ഫു​ദീ​ൻ, മ​ങ്ക​ട ഡ​യ​റീ ഫാം ​ഇ​ൻ​സ്ട്ര​ക്ട​ർ കെ.​റു​മീ​ന, മ​ങ്ക​ട ക്ഷീ​ര വി​ക​സ​ന ഓ​ഫീ​സ​ർ കെ. ​ന​സീ​മ, വെ​ള്ളി​ല ക്ഷീ​രോ​ദ്പാ​ദ​ക സ​ഹ​ക​ര​ണ സം​ഘം പ്ര​സി​ഡ​ന്‍റ് പി. ​ജം​ഷീ​ർ, പ​ള്ളി​പ്പി​ടി ക്ഷീ​രോ​ദ്പാ​ദ​ക സ​ഹ​ക​ര​ണ സം​ഘം പ്ര​സി​ഡ​ന്‍റ് സി. ​ഫൈ​സ​ൽ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.