താ​ഴെ​ക്കോ​ട് കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​നു ശി​ലാ​സ്ഥാ​പ​നം
Monday, October 19, 2020 11:57 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: താ​ഴെ​ക്കോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്രം ആ​ധു​നി​ക​വ​ത്ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​നു ത​റ​ക്ക​ല്ലി​ട്ടു. മ​ഞ്ഞ​ളാം​കു​ഴി അ​ലി എം​എ​ൽ​എ ശി​ലാ​സ്ഥാ​പ​നം നി​ർ​വ​ഹി​ച്ചു. എം​എ​ൽ​എ​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ട​ൽ നി​ന്നു 50 ല​ക്ഷം രൂ​പ​യും പ​ഞ്ചാ​യ​ത്തി​ന്‍റെ പ്ലാ​ൻ ഫ​ണ്ട് നാ​ലു ല​ക്ഷം രൂ​പ​യും ചെ​ല​വ​ഴി​ച്ചാ​ണ് പു​തി​യ കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന​ത്. പ​തി​ദി​നം മൂ​ന്നൂ​റി​ല​ധി​കം രോ​ഗി​ക​ൾ ചി​കി​ത്സ​യ്ക്കെ​ത്തു​ന്ന കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ രാ​വി​ലെ ഒ​ൻ​പ​തു മു​ത​ൽ വൈ​കീ​ട്ട് ആ​റു വ​രെ നാ​ലു ഡോ​ക്ട​ർ​മാ​രു​ടെ സേ​വ​നം ല​ഭ്യ​മാ​ണ്.
നി​ല​വി​ലു​ള്ള കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തോ​ടു ചേ​ർ​ന്നു സൗ​ജ​ന്യ​മാ​യി ല​ഭി​ച്ച 90 സെ​ന്‍റ് സ്ഥ​ല​ത്താ​ണ് പു​തി​യ കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന​ത്. ഫാ​ർ​മ​സി, ലാ​ബ്, ഡോ​ക്ട​ർ​മാ​ർ​ക്കു​ള്ള മു​റി, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​ക്കു​ള്ള മു​റി, ഓ​ഫീ​സ്, രോ​ഗി​ക​ൾ​ക്കു​ള്ള വി​ശ്ര​മ​കേ​ന്ദ്രം എ​ന്നീ സൗ​ക​ര്യ​ങ്ങ​ളോ​ടൊ​പ്പം വ​നി​താ ശി​ശു​സൗ​ഹൃ​ദ രീ​തി​യി​ലാ​ണ് കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന​ത്. കെ​ട്ടി​ട​വും അ​നു​ബ​ന്ധ സൗ​ക​ര്യ​ങ്ങ​ളും യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​തോ​ടെ കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം പു​തി​യ കെ​ട്ടി​ട​ത്തി​ലേ​ക്ക് മാ​റ്റാ​നാ​കും.
ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​കെ.​നാ​സ​ർ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പെ​ട്ട​മ​ണ്ണ റീ​ന, ഗ്രാ​മ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് മ​റി​യ​ക്കു​ട്ടി തെ​ക്കേ​ക്ക​ര ആ​രോ​ഗ്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ എ.​കെ.​ഹം​സ, പി.​ടി.​ഖാ​ലി​ദ് , വി.​പി. റ​ഷീ​ദ്, പി.​ടി.​സി​ദീ​ഖ്, ഡോ. ​ഹ​ഷി​യ​ത്തു​ള്ള, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ വി.​ടി.​മു​ഹ​മ്മ​ദ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.