ന​വീ​ക​രി​ച്ച കോ​ട്ട​ക്കു​ന്ന് പാ​ർ​ക്ക് ഉ​ദ്ഘാ​ട​നം നാ​ളെ
Tuesday, October 20, 2020 10:56 PM IST
മ​ല​പ്പു​റം: ലോ​ക്ക് ഡൗ​ണി​നെ​ത്തു​ട​ർ​ന്നു അ​ട​ച്ചി​ട്ട മ​ല​പ്പു​റം കോ​ട്ട​ക്കു​ന്ന് ടൂ​റി​സം പാ​ർ​ക്ക് ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ൾ പൂ​ർ​ത്തി​യാ​ക്കി ഉ​ദ്ഘാ​ട​ന​ത്തി​നൊ​രു​ങ്ങു​ന്നു. ന​വീ​ക​രി​ച്ച ടൂ​റി​സം പാ​ർ​ക്കി​ന്‍റെ ഉ​ദ്ഘാ​ട​നം നാ​ളെ മു​ഖ്യ​മ​ന്ത്രി വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സി​ലൂ​ടെ നി​ർ​വ​ഹി​ക്കും. ടൂ​റി​സം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​നാ​യി​രി​ക്കും. ര​ണ്ടു കോ​ടി രൂ​പ​യു​ടെ ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ളാ​ണ് കോ​ട്ട​ക്കു​ന്നി​ൽ സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

മി​റാ​ക്കി​ൾ ഗാ​ർ​ഡ​നാ​ണ് ഏ​റെ ആ​ക​ർ​ഷ​ണീ​യം. വ്യ​ത്യ​സ്ത​ങ്ങ​ളാ​യ പൂ​ച്ചെ​ടി​ക​ൾ, ഡ്രി​പ്പ് ഇ​റി​ഗേ​ഷ​ൻ, സൈ​ക്കി​ൾ ട്രാ​ക്ക്, പാ​ർ​ട്ടി ഡ​ക്ക്, ലാ​ൻ​ഡ്സ്കേ​പ്പിം​ഗ് തു​ട​ങ്ങി​യ പ്ര​വൃ​ത്തി​ക​ളാ​ണ് പൂ​ർ​ത്തീ​ക​രി​ച്ചി​ട്ടു​ള്ള​ത്. സം​സ്ഥാ​ന നി​ർ​മി​തി കേ​ന്ദ്ര​ക്കാ​ണ് ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ നി​ർ​മാ​ണ ചു​മ​ത​ല. പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി എം​പി, എം​എ​ൽ​മാ​രാ​യ പി.​ഉ​ബൈ​ദു​ള്ള, പി.​വി.​അ​ൻ​വ​ർ, മ​ല​പ്പു​റം ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ സി.​എ​ച്ച്. ജ​മീ​ല, ടൂ​റി​സം സെ​ക്ര​ട്ട​റി റാ​ണി ജോ​ർ​ജ്, ടൂ​റി​സം വ​കു​പ്പ് ഡ​യ​റ​ക്ട​ർ പി. ​ബാ​ല​കി​ര​ണ്‍, ജി​ല്ലാ ക​ള​ക്ട​ർ കെ. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ, വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ​മാ​ർ, ജി​ല്ലാ ടൂ​റി​സം വ​കു​പ്പ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ കെ.​കെ.​പ​ത്മ​കു​മാ​ർ, ഡി.​ടി.​പി.​സി ജി​ല്ലാ സെ​ക്ര​ട്ട​റി ബി​നോ​ഷ് കു​ഞ്ഞ​പ്പ​ൻ, ഡി​ടി​പി​സി എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.