പ്ര​വാ​സി​ കോ​ണ്‍​ഗ്ര​സ് നി​ൽ​പ്പു സ​മ​രം ന​ട​ത്തി
Tuesday, October 20, 2020 10:56 PM IST
ഏ​ലം​കു​ളം : കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ പ്ര​വാ​സി​ക​ളോ​ട് കാ​ണി​ക്കു​ന്ന അ​വ​ഗ​ണ​നയി​ൽ പ്ര​തി​ഷേ​ധി​ച്ചു പ്ര​വാ​സി കോ​ണ്‍​ഗ്ര​സ് ഏ​ലം​കു​ളം മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ല്ലേ​ജ് ഓ​ഫീ​സി​നു മു​ന്നി​ൽ നി​ൽ​പ്പ് സ​മ​രം സം​ഘ​ടി​പ്പി​ച്ചു. വി​ദേ​ശ​ത്തു നി​ന്നോ നാ​ട്ടി​ൽ നി​ന്നോ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച പ്ര​വാ​സി​ക​ളു​ടെ കു​ടും​ബ​ങ്ങ​ൾ​ക്കു പ​ത്തു ല​ക്ഷം രൂ​പ ധ​ന​സ​ഹാ​യം ന​ൽ​കു​ക, അം​ശാ​ദാ​യ​മ​ട​വി​നു ആ​നു​പാ​തി​ക​മാ​യി പ്ര​വാ​സി ക്ഷേ​മ പെ​ൻ​ഷ​ൻ തു​ക വ​ർ​ധി​പ്പി​ക്കു​ക, തി​രി​ച്ചു​വ​ന്ന പ്ര​വാസി​ക​ൾ​ക്കാ​യി തൊ​ഴി​ൽ സം​വ​ര​ണ​മേ​ർ​പ്പെ​ടു​ത്തു​ക, കോ​വി​ഡ് കാ​ല​ത്തെ പ്ര​വാ​സി​ക​ൾ​ക്കാ​യു​ള്ള പ്ര​ഖ്യാ​പ​ന​ങ്ങ​ൾ ന​ട​പ്പാ​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​യി​രു​ന്നു നി​ൽ​പ്പു സ​മ​രം.
മു​തി​ർ​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് എ.​കെ. മു​ഹ​മ്മ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​വാ​സി കോ​ണ്‍​ഗ്ര​സ് ഏ​ലം​കു​ളം മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ്് എ​ൻ.​കെ സി​ദ്ദി​ഖ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​വാ​സി കോ​ണ്‍​ഗ്ര​സ് പെ​രി​ന്ത​ൽ​മ​ണ്ണ നി​യോ​ജ​ക മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​കാ​ശ് മ​ല​യ​ത്ത് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
ജ​യ​ൻ ചി​ത്ര​പു​രി, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നി​യോ​ജ​ക മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​കേ​ഷ് ഏ​ലം​കു​ളം, മു​ത്തു ചി​ക്കീ​സ്, മു​സ്ത​ഫ പാ​ലേ​ങ്ങ​ൽ, മൊ​യ്തു​പ്പ പ​ലേ​ങ്ങ​ൽ, നാ​സ​ർ ചീ​ല​ത്ത്, ഷ​ബീ​ർ മാ​ടാ​ല തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.