കോ​വി​ഡ് പോ​സി​റ്റീ​വാ​കു​ന്ന​വ​ർ മ​റ്റു ലാ​ബു​ക​ളി​ൽ വീ​ണ്ടും പ​രി​ശോ​ധ​ന ന​ട​ത്ത​രു​ത്
Tuesday, October 20, 2020 10:58 PM IST
മ​ല​പ്പു​റം: ഒ​രു ലാ​ബി​ൽ നി​ന്നു കോ​വി​ഡ് ടെ​സ്റ്റ് ചെ​യ്ത​തി​നു ശേ​ഷം പോ​സി​റ്റീ​വാ​കു​ന്ന രോ​ഗി​ക​ൾ മ​റ്റു ലാ​ബു​ക​ളി​ൽ പോ​യി വീ​ണ്ടും പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​കെ സ​ക്കീ​ന അ​റി​യി​ച്ചു. ഇ​തു ഗു​രു​ത​ര​മാ​യ കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ ലം​ഘ​ന​മാണ്. സ​ർ​ക്കാ​രി​നു ന​ഷ്ടം വ​രു​ത്തും. പ​രി​ശോ​ധ​നാ വി​വ​ര​ങ്ങ​ളി​ൽ പി​ഴ​വു​ക​ൾ ഉ​ണ്ടാ​കു​ന്ന​തി​നും കാ​ര​ണ​മാ​കു​ന്നു​ണ്ട്. കോ​വി​ഡ് പ​രി​ശോ​ധ​ന​യി​ൽ ഒ​രാ​ളു​ടെ സ്ര​വം പ​രി​ശോ​ധി​ച്ചാ​ൽ രോ​ഗാ​ണു​വി​ന്‍റെ പ്ര​ത്യേ​ക​ത കൊ​ണ്ടു എ​ല്ലാ ത​വ​ണ​യും പോ​സി​റ്റീ​വാ​ക​ണ​മെ​ന്നി​ല്ല. കോ​വി​ഡ് രോ​ഗാ​ണു​വി​ന്‍റെ സാ​ന്നി​ധ്യം ഇ​ട​വി​ട്ട സ​മ​യ​ങ്ങ​ളി​ലാ​ണ് രോ​ഗി​യു​ടെ സ്ര​വ​ങ്ങ​ളി​ൽ കാ​ണ​പ്പെ​ടു​ക. അ​തി​നാ​ൽ സ്ര​വ​ത്തി​ൽ രോ​ഗാ​ണു​വി​ന്‍റെ സാ​ന്നി​ധ്യ​മു​ള്ള സ​മ​യ​ത്ത് മാ​ത്ര​മേ പ​രി​ശോ​ധ​നാ ഫ​ലം പോ​സി​റ്റീ​വ് ആ​വു​ക​യു​ള്ളൂ. ആ​ദ്യ പ​രി​ശോ​ധ​ന​യി​ൽ പോ​സി​റ്റീ​വാ​വു​ക​യാ​ണെ​ങ്കി​ൽ ആ ​ഫ​ലം ത​ന്നെ എ​ടു​ക്കു​ക​യും മ​റ്റു ലാ​ബു​ക​ളി​ൽ പോ​യി പ​രി​ശോ​ധ​നാ​ഫ​ലം സ്ഥി​രീ​ക​രി​ക്കു​ന്ന​ത് തെ​റ്റാ​യ പ്ര​വ​ണ​ത​യു​മാ​ണ്. ആ​ദ്യം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ത​ന്നെ ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നി​ർ​ദേ​ശം അ​നു​സ​രി​ച്ച് പ​ത്തു ദി​വ​സം വീ​ട്ടി​ൽ സു​ര​ക്ഷി​ത​മാ​യി ഇ​രി​ക്കു​ക​യും പ​ത്ത് ദി​വ​സ​ത്തി​നു ശേ​ഷം മാ​ത്രം പു​നഃ​പ​രി​ശോ​ധ​ന ന​ട​ത്ത​ണം.
ഒ​രു ലാ​ബി​ൽ നി​ന്നു​ള്ള പ​രി​ശോ​ധ​ന​യി​ൽ കോ​വി​ഡ് ടെ​സ്റ്റ് ഫ​ലം പോ​സി​റ്റീ​വാ​യ വ്യ​ക്തി പൊ​തു വാ​ഹ​ന​ത്തി​ൽ വ​ന്നു മ​റ്റു ലാ​ബു​ക​ളി​ൽ വീ​ണ്ടും കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തു​മൂ​ലം ഈ ​വാ​ഹ​നം ഉ​പ​യോ​ഗി​ക്കു​ന്ന മ​റ്റു​ള്ള​വ​ർ​ക്കും ലാ​ബി​ലു​ള്ള​വ​ർ​ക്കും മ​റ്റു പ​രി​ശോ​ധ​നയ്​ക്ക് വ​രു​ന്ന​വ​ർ​ക്കും എ​ല്ലാം കോ​വി​ഡ് ബാ​ധി​ക്കാ​നി​ട​യാ​കും. ഇ​തു പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് വ​ള​രെ​യ​ധി​കം ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്ന​തും ഗു​രു​ത​ര​മാ​യ പ്രോ​ട്ടോ​ക്കോ​ൾ ലം​ഘ​ന​വു​മാ​ണ്. ലാ​ബു​ക​ളി​ൽ അ​നാ​വ​ശ്യ തി​ര​ക്ക് ഉ​ണ്ടാ​ക്കു​ന്ന​തി​നും യ​ഥാ​ർ​ഥ രോ​ഗി​ക​ൾ​ക്ക് പ​രി​ശോ​ധ​നാ സൗ​ക​ര്യം കു​റ​യു​ന്ന​തി​നും കാ​ര​ണ​മാ​കു​ന്നു. വീ​ണ്ടും കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തു​മൂ​ലം ഇ​വ​രു​ടെ പ​രി​ശോ​ധ​ന​യ്ക്ക് ചെ​ല​വ​ഴി​ക്കു​ന്ന തു​ക സ​ർ​ക്കാ​രി​നു ന​ഷ്ടം വ​രു​ത്തി വ​യ്ക്കു​ന്നു​ണ്ട്. ഇ​ങ്ങ​നെ അ​നാ​വ​ശ്യ​മാ​യി പ​ല​ത​വ​ണ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​വ​രു​ടെ വി​വ​ര​ങ്ങ​ൾ തു​ട​ർ ന​ട​പ​ടി​ക​ൾ​ക്കാ​യി ശി​പാ​ർ​ശ ചെ​യ്യു​മെ​ന്നും ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ അ​റി​യി​ച്ചു. സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും ലാ​ബി​ലും ചെ​യ്യു​ന്ന എ​ല്ലാ കോ​വി​ഡ് പ​രി​ശോ​ധ​ന​ക​ളും സ​ർ​ക്കാ​ർ പോ​ർ​ട്ട​ലി​ൽ രേ​ഖ​പ്പെ​ടു​ത്ത​ണം.
ഇ​ങ്ങ​നെ രേ​ഖ​പ്പെ​ടു​ത്തു​ന്പോ​ൾ ഒ​രു വ്യ​ക്തി പ​ല​ത​വ​ണ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തു​മൂ​ലം സ​ർ​ക്കാ​ർ പോ​ർ​ട്ട​ലി​ൽ ഈ ​വ്യ​ക്തി​യു​ടെ വി​വ​ര​ങ്ങ​ൾ പ​ല​ത​വ​ണ​യാ​യി കാ​ണ​പ്പെ​ടും. വി​വ​ര​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​നും കോ​വി​ഡ് ക​ണ​ക്കു​ക​ൾ ക്രോ​ഡീ​ക​രി​ക്കു​ന്ന​തി​ലും ഇ​തു​മൂ​ലം അ​പാ​ക​ത​ക​ൾ സം​ഭ​വി​ക്കു​ന്ന​താ​യും ഡി​എം​ഒ അ​റി​യി​ച്ചു.