യു​വ​തി​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ യു​വാ​വ് അ​റ​സ്റ്റി​ൽ
Tuesday, October 20, 2020 10:58 PM IST
മ​ങ്ക​ട: യു​വ​തി​യോ​ടു അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ യു​വാ​വ് അ​റ​സ്റ്റി​ൽ. മ​ങ്ക​ട പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ തി​രൂ​ർ​ക്കാ​ട്ടു​ള​ള സ്ഥാ​പ​ന​ത്തി​ൽ യു​വ​തി​യും മാ​താ​വും എ​ത്തി​യ​പ്പോ​ഴാ​ണ് സം​ഭ​വം. ഇ​തു സം​ബ​ന്ധി​ച്ചു
തി​രൂ​ർ​ക്കാ​ട് നെ​ല്ലി​ക്കാ​പ​റ​ന്പ് ക​ള്ളി​യ​ത്ത് മു​ർ​ഷി​ദി (26)നെ ​മ​ങ്ക​ട പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ സി.​എ​ൻ സു​കു​മാ​ര​നും സം​ഘ​വും അ​റ​സ്റ്റു ചെ​യ്തു. യു​വ​തി​ക്കെ​തി​രെ ലൈം​ഗി​ക അ​തി​ക്ര​മം ന​ട​ത്തി​യെ​ന്നാ​ണ് പ​രാ​തി. യു​വ​തി ശ​ക്ത​മാ​യി പ്ര​തി​ക​രി​ച്ച​തോ​ടെ പ്ര​തി ഓ​ടി​ര​ക്ഷ​പ്പെ​ട്ടു. ഉ​ട​ൻ യു​വ​തി മാ​താ​വു​മാ​യി മ​ങ്ക​ട പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത പോ​ലീ​സ് മു​ർ​ഷി​ദി​നെ പി​ടി​കൂ​ടി അ​റ​സ്റ്റു ചെ​യ്തു. പെ​രി​ന്ത​ൽ​മ​ണ്ണ ജു​ഡീ​ഷ​ൽ മ​ജി​സ്ട്രേ​റ്റ് ഫ​സ്റ്റ് ക്ലാ​സ് -ര​ണ്ട് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.