വാ​ഹ​ന പ​രി​ശോ​ധ​ന: പി​ഴ​യി​ന​ത്തി​ൽ ല​ഭി​ച്ച​ത് 2,12,300 രൂ​പ
Tuesday, October 20, 2020 10:58 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​റ​ക്കു​ന്ന​തി​നാ​യി മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പു ന​ട​ത്തു​ന്ന പ​രി​ശോ​ധ​ന​യെ​ത്തു​ട​ർ​ന്നു ഇ​തു​വ​രെ 540 പേ​ർ​ക്കു നോ​ട്ടീ​സ് ന​ൽ​കി. 172 കേ​സു​ക​ളി​ലാ​യി 212300 രൂ​പ പി​ഴ​യി​ന​ത്തി​ൽ ഈ​ടാ​ക്കി​യ​താ​യി പെ​രി​ന്ത​ൽ​മ​ണ്ണ ജോ​യി​ന്‍റ് ആ​ർ​ടി​ഒ സി.​യു മു​ജീ​ബ് അ​റി​യി​ച്ചു. ഹെ​ൽ​മ​റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് പ്ര​ധാ​ന​മാ​യും പ​രി​ശോ​ധ​ന ന​ട​ക്കു​ന്ന​ത്. മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ​സ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ ശ​ര​ത്ത് സേ​ന​ൻ, ബി​നോ​യ് വ​ർ​ഗീ​സ്, ജ​സ്റ്റി​ൻ മാ​ളി​യേ​ക്ക​ൽ,
അ​സി​സ്റ്റ​ന്‍റ്് മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ മു​ഹ​മ്മ​ദ് ല​ബീ​ബ്, അ​ബ്ദു​ൾ​ഗ​ഫൂ​ർ, വി. ​വി​ഷ്ണു, അ​ഭി​ലാ​ഷ്, സെ​യ്താ​ലി​ക്കു​ട്ടി എ​ന്നി​വ​ര​ട​ങ്ങു​ന്ന മൂ​ന്നു സ്ക്വാ​ഡു​ക​ളാ​യാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്.