ബൈ​ക്കി​ൽ നി​ന്നു വീ​ണു പ​രി​ക്കേ​റ്റ യു​വാ​വ് മ​രി​ച്ചു
Wednesday, October 21, 2020 9:59 PM IST
എ​ട​പ്പാ​ൾ: ബു​ള്ള​റ്റി​ൽ നി​ന്നു വീ​ണു പ​രി​ക്കേ​റ്റ യു​വാ​വ് മ​രി​ച്ചു.​ന​ന്നം​മു​ക്ക് ക​ണ​ശം​വീ​ട്ടി​ൽ രാ​ജ​ന്‍റെ​യും സു​ജാ​ത​യു​ടെ​യും മ​ക​ൻ സൂ​ര​ജ്(33) ആ​ണ് മ​രി​ച്ച​ത്. ചൊ​വ്വാ​ഴ്ച രാ​ത്രി എ​ട്ടോ​ടെ​യാ​ണ് ന​ന്നം​മു​ക്കി​ൽ വ​ച്ച് സൂ​ര​ജ് സ​ഞ്ച​രി​ച്ച ബൈ​ക്ക് നി​യ​ന്ത്ര​ണം വി​ട്ട് പോ​സ്റ്റി​ലി​ടി​ച്ചു മ​റി​ഞ്ഞ​ത്.

അ​പ​ക​ട​ത്തി​ൽ ത​ല​യ്ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റ സൂ​ര​ജി​നെ ച​ങ്ങ​രം​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് തൃ​ശൂ​ർ അ​മ​ല ആ​ശു​പ​ത്രി​യി​ലും എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. .വി​ദേ​ശ​ത്താ​യി​രു​ന്ന സൂ​ര​ജ് ഏ​താ​നും മാ​സം മു​ന്പാ​ണ് നാ​ട്ടി​ലെ​ത്തി​യ​ത്. സ​ഹോ​ദ​ര​ൻ: ഷാ​ജ​ൻ.