ക​രി​ദി​നാ​ച​ര​ണം ര​ണ്ടാം ദി​വ​സം
Wednesday, October 21, 2020 11:15 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ അ​വ​ഗ​ണി​ക്കു​ന്ന​തി​നെ​തി​രെ കേ​ര​ള പ​ബ്ലി​ക് ഹെ​ൽ​ത്ത് ആ​ക്ഷ​ൻ കൗ​ണ്‍​സി​ൽ ന​ട​ത്തു​ന്ന പ്ര​തി​ഷേ​ധ ക​രി​ദി​നാ​ച​ര​ണം ര​ണ്ടാം​ദി​വ​സം പി​ന്നി​ട്ടു.
സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ന​ട​ന്ന പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി പു​ഴ​ക്കാ​ട്ടി​രി സി​എ​ച്ച്സി​യി​ലെ പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ൾ​ക്ക് എ​ച്ച്ഐ എം.​മൊ​യ്തീ​ൻ​കു​ട്ടി, പി​എ​ച്ച്എ​ൻ ഇ.​സൗ​മി​നി, ജെഎ​ച്ച്ഐ​മാ​രാ​യ ടി.​വി സു​ധീ​ർ, സി.​എ​ൻ. ര​മ്യ, സ്നേ​ഹ എ​ന്നി​വ​രും പ​ബ്ലി​ക് ഹെ​ൽ​ത്ത് ന​ഴ്സു​മാ​രാ​യ പി.​വി ബീ​ന, കെ.​ല​ത, പി. ​ആ​സ്യ, ആ​ർ. ശി​വ​ക​ല, ഡി. ​ഷീ​ജ​കു​മാ​രി എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു. ജ​ന​ങ്ങ​ൾ​ക്കു​ള്ള സേ​വ​ന​ങ്ങ​ൾ മു​ട​ക്കം വ​രു​ത്താ​തെ ജോ​ലി​ക​ൾ നി​ർ​വ​ഹി​ച്ചും അ​തേ​സ​മ​യം റി​പ്പോ​ർ​ട്ടു​ക​ൾ മു​ക​ളി​ലേ​ക്കു ന​ൽ​കാ​തെ​യു​മാ​ണ് പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

റോ​ഡു​ക​ൾ തു​റ​ന്നു കൊ​ടു​ത്തു

നി​ല​ന്പൂ​ർ: ന​ഗ​ര​സ​ഭ​യു​ടെ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ വി​വി​ധ ഗ്രാ​മീ​ണ റോ​ഡു​ക​ൾ ഗ​താ​ഗ​ത​ത്തി​നാ​യി തു​റ​ന്ന് കൊ​ടു​ത്തു.​ന​ഗ​രസ​ഭാ ചെ​യ​ർ​പേ​ഴ്സ​ണ്‍ പ​ത്മി​നി ഗോ​പി​നാ​ഥ് ഉ​ദ്ഘാ​ട​നം നി​ർ​വഹി​ച്ചു. 15 ല​ക്ഷം രൂ​പ​യോ​ളം ഉ​പ​യോ​ഗി​ച്ച് പ്ര​വൃ​ത്തി പൂ​ർ​ത്തീ​ക​രി​ച്ച രാ​മം​കു​ത്ത് റ​യി​ൽ​വെ റോ​ഡ്, പാ​ടി​ക്കു​ന്ന് അ​ച്ച​ൻ​കോ​ള​നി റോ​ഡ്, പ​ള്ളി​പ്പ​ടി കു​തി​ര​പ്പു​ഴ റോ​ഡ്, കു​ട്ടി​മാ​ൻ കോ​ള​നി റോ​ഡ്, താ​ഴെ​മൂ​ട് റോ​ഡ് തു​ട​ങ്ങി​യ​വ​യാ​ണ് ഗ​താ​ഗ​ത​ത്തി​നാ​യി തു​റ​ന്ന് കൊ​ടു​ത്ത​ത്. കൗ​ണ്‍​സി​ല​ർ അ​ടു​ക്ക​ത്ത് ഇ​സ്ഹാ​ഖ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ​മാ​രാ​യ എ.​ഗോ​പി​നാ​ഥ് പാ​ലോ​ളി മെ​ഹ​ബൂ​ബ്, സി​ഡി​പി​ഒ അ​ർ​ച്ച​ന, നി​ല​ന്പൂ​ർ മു​ൻ​സി​പ്പ​ൽ സു​പ്പ​ർ​വൈ​സ​ർ ജാ​സ്മി​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.