തു​ട​ർവി​ദ്യാ​ പ​ഠ​നകേ​ന്ദ്രം നാ​ടി​ന് സ​മ​ർ​പ്പി​ച്ചു
Wednesday, October 21, 2020 11:15 PM IST
കാ​ളി​കാ​വ്: കെ​ട്ടി​ടം നി​ർ​മി​ച്ചി​ട്ട് ഒ​ന്ന​ര പ​തി​റ്റാ​ണ്ട് കാ​ല​മാ​യി​ട്ടു പ​ഠ​നം തു​ട​ങ്ങാ​തെ മു​ട​ങ്ങി കി​ട​ന്നി​രു​ന്ന ഐ​ലാ​ശേ​രി അ​സൈ​നാ​ർ പ​ടി​യി​ലെ തു​ട​ർവി​ദ്യാ പ​ഠ​നകേ​ന്ദ്ര​ത്തി​നു ശാ​പമോ​ക്ഷം. ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​പി.​എ.​നാ​സ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു തു​റ​ന്നു കൊ​ടു​ത്തു. ഗ്രാ​മപ​ഞ്ചാ​യ​ത്ത് പ്ര​ത്യേ​കം പ​ദ്ധ​തി ത​യാ​റാ​ക്കി​യാ​ണ് തു​ട​ർ വി​ദ്യാപ​ഠ​ന കേ​ന്ദ്രം ആ​രം​ഭി​ച്ച​ത്. കേ​ന്ദ്ര​ത്തി​ലേ​ക്ക് ഓ​ണ്‍​ലൈ​ൻ പ​ഠ​ന​ത്തി​ന് സൗ​ക​ര്യ​മൊ​രു​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ടെ​ലി​വി​ഷ​ൻ ന​ൽ​കു​ക​യും ചെ​യ്തു.
ച​ട​ങ്ങി​ൽ വാ​ർ​ഡ് അംഗം എം.​പ്രീ​തി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​ടി.​അ​സ്മാ​ബി, വി​ക​സ​ന സ്റ്റാ​ന്‍റിം​ഗ് ക​മ്മ​റ്റി ചെ​യ​ർ​മാ​ൻ കെ.​രാ​മ​ച​ന്ദ്ര​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് ടി.​വി.കൈ​മാ​റി, പ​ഠ​ന കേ​ന്ദ്രം പ്രേ​ര​ക് രാ​ധ ടീ​ച്ച​ർ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. പ​ഞ്ചാ​യ​ത്തം​ഗം വി.​പി.​അ​സ്മാ​ബി, മു​ൻ പ​ഞ്ചാ​യ​ത്തം​ഗം നീ​ലേ​ങ്ങാ​ട​ൻ മൂ​സ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.