പ്ര​കൃ​തി സൗ​ഹൃ​ദ കാ​ഴ്ച​യൊ​രു​ക്കി കോ​ട്ട​ക്കു​ന്ന് ഉ​ദ്യാ​നം
Friday, October 23, 2020 12:44 AM IST
മ​ല​പ്പു​റം: പ്ര​കൃ​തി​ദ​ത്ത സൗ​ന്ദ​ര്യം കാ​ഴ്ച്ച​വി​രു​ന്നൊ​രു​ക്കി മ​ല​പ്പു​റം കോ​ട്ട​ക്കു​ന്ന് വി​നോ​ദ ഉ​ദ്യാ​ന​ത്തി​ന് ഇ​നി പു​തു ഭാ​വം. വി​നോ​ദ സ​ഞ്ചാ​ര വ​കു​പ്പ് ര​ണ്ടു കോ​ടി രൂ​പ ചെ​ല​വി​ൽ ന​വീ​ക​രി​ച്ച ഉ​ദ്യാ​നം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ സ​ഞ്ചാ​രി​ക​ൾ​ക്ക് സ​മ​ർ​പ്പി​ച്ചു. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ നൂ​റു ദി​ന ക​ർ​മ പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി കോ​വി​ഡ് പ്ര​തി​രോ​ധ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സി​ലൂ​ടെ​യാ​യി​രു​ന്നു ഉ​ദ്ഘാ​ട​നം.
കോ​വി​ഡ് മ​ഹാ​മാ​രി അ​തി​ജീ​വി​ക്കു​ന്ന​തോ​ടെ കേ​ര​ളം വി​നോ​ദ സ​ഞ്ചാ​രി​ക​ളു​ടെ പ​റു​ദീ​സ​യാ​കു​മെ​ന്നു മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. കോ​വി​ഡ് പ്ര​തി​സ​ന്ധി​ക​ൾ ഏ​റെ ത​ള​ർ​ത്തി​യ മേ​ഖ​ല​യാ​ണ് വി​നോ​ദ രം​ഗം. തൊ​ഴി​ൽ​പ​ര​മാ​യും സാ​ന്പ​ത്തി​ക​മാ​യും വി​നോ​ദ മേ​ഖ​ല​യി​ൽ വ​ലി​യ ന​ഷ്ട​മാ​ണ് സം​സ്ഥാ​ന​ത്തി​നു​ണ്ടാ​യ​ത്.
ഇ​തു തി​രി​ച്ച​റി​ഞ്ഞ് ആ​രോ​ഗ്യ സം​ര​ക്ഷ​ണം പൂ​ർ​ണ​മാ​യും ഉ​റ​പ്പാ​ക്കി വി​നോ​ദ കേ​ന്ദ്ര​ങ്ങ​ൾ തു​റ​ക്കാ​നാ​ണ് സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്.
അ​തീ​വ ജാ​ഗ്ര​ത​യോ​ടെ ഘ​ട്ടം ഘ​ട്ട​മാ​യി വി​നോ​ദ കേ​ന്ദ്ര​ങ്ങ​ൾ പൂ​ർ​ണ​തോ​തി​ൽ പ്ര​വ​ർ​ത്തി​പ്പി​ക്കാ​നാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. നി​ല​വി​ലെ അ​വ​സ്ഥ​യി​ൽ നി​രാ​ശ​പ്പെ​ടാ​തെ വ​ലി​യ കു​തി​പ്പി​നു​ള്ള മു​ന്നൊ​രു​ക്ക​മാ​യി വേ​ണം മ​ഹാ​മാ​രി​ക്കാ​ല​ത്തെ പ്ര​ശ്ന​ങ്ങ​ളെ സ​മീ​പി​ക്കാ​നെ​ന്നും ഈ ​മ​ഹാ​മാ​രി​ക്കാ​ലം പി​ന്നി​ടു​ന്ന​തോ​ടെ വ​ലി​യ മാ​റ്റ​മാ​ണ് വി​നോ​ദ സ​ഞ്ചാ​ര രം​ഗ​ത്തു​ണ്ടാ​വു​ക​യെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.
മി​റാ​ക്കി​ൾ ഗാ​ർ​ഡ​ൻ, സൈ​ക്കി​ൾ ട്രാ​ക്ക്, പാ​ർ​ട്ടി ഡ​ക്ക്, എ​ഫ്.​എം റേ​ഡി​യോ സം​വി​ധാ​നം, ന​ട​പ്പാ​ത​ക​ൾ, ആ​ക​ർ​ഷ​ക​മാ​യ ഉ​ദ്യാ​നം, വ​ർ​ണ വൈ​വി​ധ്യ​ങ്ങ​ളോ​ടെ​യു​ള്ള പൂ​ച്ചെ​ടി​ക​ൾ, ശ​ല​ഭ ഉ​ദ്യാ​നം, ജ​ല​സേ​ച​ന​ത്തി​ന് ആ​ധു​നി​ക സാ​ങ്കേ​തി​ക വി​ദ്യ​ക​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യു​ള്ള ഡ്രി​പ്പ് ഇ​റി​ഗേ​ഷ​ൻ തു​ട​ങ്ങി വി​വി​ധ പ​ദ്ധ​തി​ക​ളാ​ണ് വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി കോ​ട്ട​ക്കു​ന്ന് വി​നോ​ദ ഉ​ദ്യാ​ന​ത്തി​ൽ ന​ട​പ്പാ​ക്കി​യി​രി​ക്കു​ന്ന​ത്. തീ​ർ​ത്തും പ്ര​കൃ​തി സൗ​ഹൃ​ദ​മാ​യി സം​സ്ഥാ​ന നി​ർ​മി​തി കേ​ന്ദ്ര​യാ​ണ് ര​ണ്ടു കോ​ടി രൂ​പ​യു​ടെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ യാ​ഥാ​ർ​ഥ്യ​മാ​ക്കി​യ​ത്.വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സി​ലൂ​ടെ ന​ട​ന്ന ച​ട​ങ്ങി​ൽ വി​നോ​ദ​സ​ഞ്ചാ​ര വ​കു​പ്പ് മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.

കോ​ട്ട​ക്കു​ന്നി​ലെ ഡി​ടി​പി​സി ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പി. ​ഉ​ബൈ​ദു​ള്ള എം​എ​ൽ​എ ശി​ലാ​ഫ​ല​കം അ​നാഛാ​ദ​നം ചെ​യ്തു. വി​നോ​ദ​സ​ഞ്ചാ​ര വ​കു​പ്പ് സെ​ക്ര​ട്ട​റി റാ​ണി ജോ​ർ​ജ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.ഡ​യ​റ​ക്ട​ർ പി. ​ബാ​ല​കി​ര​ണ്‍ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. മ​ല​പ്പു​റം ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ സി.​എ​ച്ച്. ജ​മീ​ല, കൗ​ണ്‍​സി​ല​ർ​മാ​രാ​യ ഒ. ​സ​ഹ​ദേ​വ​ൻ, വി​നോ​ദ് ക​ല്ലി​ടു​ന്പി​ൽ, സ​ലീ​ന റ​സാ​ഖ്, ഡി​ടി​പി​സി എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗം പാ​ലൊ​ളി കു​ഞ്ഞു​മു​ഹ​മ്മ​ദ്, വി​നോ​ദ​സ​ഞ്ചാ​ര വ​കു​പ്പ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ കെ.​കെ. പ​ത്മ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്രസംഗിച്ചു.