മ​ണ​ൽ​മാ​ഫി​യ​യ്ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി​യു​മാ​യി കൊ​ള​ത്തൂ​ർ പോ​ലീ​സ്
Sunday, October 25, 2020 11:09 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: തൂ​ത​പ്പു​ഴ​യു​ടെ ഭാ​ഗ​മാ​യ വ​ള​പു​രം ക​ട​വി​ൽ നി​ന്നും അ​ന​ധി​കൃ​ത​മാ​യി മ​ണ​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന ര​ണ്ടു വാ​ഹ​ന​ങ്ങ​ൾ കൊ​ള​ത്തൂ​ർ പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു. ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ പു​ല​ർ​ച്ചെ​യാ​ണ് വ​ള​പു​രം പാ​ലോ​ളി കു​ള​ന്പ്ക​ട​വി​ൽ നി​ന്നും അ​ന​ധി​കൃ​ത​മാ​യി മ​ണ​ൽ ക​ട​ത്തി കൊ​ണ്ടു​വ​രി​ക​യാ​യി​രു​ന്ന ര​ണ്ട് ടി​പ്പ​റു​ക​ൾ ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലും പി​ടി​ച്ച​ത്.
ഒ​രു മാ​സം മു​ന്പ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ വി​വി​ധ ക​ട​വു​ക​ളി​ൽ നി​ന്ന് അ​ന​ധി​കൃ​ത​മാ​യി മ​ണ​ൽ വാ​രു​ന്ന​തി​ന് ഉ​പ​യോ​ഗി​ച്ചി​രു​ന്ന നാ​ല് തോ​ണി​ക​ൾ പി​ടി​ച്ചെ​ടു​ത്ത് ന​ശി​പ്പി​ച്ചി​രു​ന്നു. ശേ​ഷം കു​റ​ച്ചു ദി​വ​സ​ത്തേ​ക്ക് മ​ണ​ൽ​ക​ട​ത്ത് നി​ല​ച്ച രൂ​പ​ത്തി​ലാ​യി​രു​ന്നു.
എ​ന്നാ​ൽ വീ​ണ്ടും അ​ന​ധി​കൃ​ത മ​ണ​ൽ​ക്ക​ട​ത്ത് തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ൾ ല​ഭി​ച്ച​തി​ൽ അ​ടി​സ്ഥാ​ന​ത്തി​ൽ കൊള​ത്തൂ​ർ ഇ​ൻ​സ്പെ​ക്ട​ർ പി.​എം.​ഷ​മീ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ഹ​സ്യ​ഓ​പ്പ​റേ​ഷ​നി​ലാ​ണ് വാ​ഹ​ന​ങ്ങ​ൾ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.
ര​ണ്ടാ​ഴ്ച മു​ന്പ് വ​ട​ക്കും​പു​റം ക​ട​വി​ൽ നി​ന്ന് മ​ണ​ൽ ക​ട​ത്താ​ൻ ഉ​പ​യോ​ഗി​ച്ച ടി​പ്പ​ർ വാ​ഹ​നം പി​ടി​ച്ചെ​ടു​ക്കു​ക​യും ഡ്രൈ​വ​റെ അ​റ​സ്റ്റ് ചെ​യ്യു​ക​യും ചെ​യ്തി​രു​ന്നു.
പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്ത ശേ​ഷം ന​ട​ത്തി​യ കോ​വി​ഡ് പ​രി​ശോ​ധ​ന​യി​ൽ പോ​സി​റ്റീ​വാ​യി. തു​ട​ർ​ന്ന് ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന മൂ​ന്ന് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ പോ​യി. കോ​വി​ഡ് കാ​ല​ത്തെ പ്ര​തി​സ​ന്ധി​യും പോ​ലീ​സി​ന്‍റെ അ​മി​ത ഡ്യൂ​ട്ടി ഭാ​ര​വും എ​ല്ലാം ചൂ​ഷ​ണം ചെ​യ്യു​ക​യാ​ണ് മ​ണ​ൽ ക​ട​ത്തു​കാ​ർ ചെ​യ്യു​ന്ന​ത്.
എ​ന്നാ​ൽ ഏ​തു പ്ര​തി​സ​ന്ധി ഘ​ട്ട​ത്തി​ലും പു​ഴ​യും പ്ര​കൃ​തി​യും ചൂ​ഷ​ണം ചെ​യ്യു​ന്ന ഇ​ത്ത​രം കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന​വ​ർ​ക്ക്
എ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് കൊ​ള​ത്തൂ​ർ പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ഷ​മീ​ർ അ​റി​യി​ച്ചു.