തെ​ര​ഞ്ഞെ​ടു​പ്പ് കാ​ന്പ​യി​ൻ യൂ​ത്ത് വോ​യ്സി​നു തു​ട​ക്ക​മാ​യി
Monday, October 26, 2020 11:07 PM IST
മ​ല​പ്പു​റം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൂ​ടു​ത​ൽ ശാ​സ്ത്രീ​യ​വും സ​ജീ​വ​മാ​ക്കു​ന്ന​തി​ന് മു​സ്ലിം യൂ​ത്ത് ലീ​ഗ് മ​ല​പ്പു​റം നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വി​ഷ്ക്ക​രി​ച്ച യൂ​ത്ത് വോ​യ്സ് തെ​ര​ഞ്ഞെ​ടു​പ്പ് കാ​ന്പ​യി​നിനു തു​ട​ക്ക​മാ​യി. നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ മു​ഴു​വ​ൻ ബൂ​ത്തു​ക​ളി​ൽ നി​ന്നു​മു​ള്ള പ്ര​തി​നി​ധി​ക​ൾ​ക്ക് പ​ഞ്ചാ​യ​ത്ത്, മു​നി​സി​പ്പ​ൽ ത​ല​ത്തി​ൽ പി​രി​ശീ​ല​നം ന​ൽ​കു​ന്ന​താ​ണ് കാ​ന്പ​യി​ൻ.
ലോ​ഗോ പ്ര​കാ​ശ​നം മു​സ് ലിം ​ലീ​ഗ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ്് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ നി​ർ​വ​ഹി​ച്ചു.​മ​ല​പ്പു​റം മ​ണ്ഡ​ലം യൂ​ത്ത് ലീ​ഗ് പ്ര​സി​ഡ​ന്‍റ് എ.​പി ശ​രീ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷാ​ഫി കാ​ടേ​ങ്ങ​ൽ, ട്ര​ഷ​റ​ർ കെ.​പി.സ​വാ​ദ്, ഭാ​ര​വാ​ഹി​ക​ളാ​യ ഫെ​ബി​ൻ ക​ള​പ്പാ​ട​ൻ, എ​സ്.​അ​ദ്നാ​ൻ, ഷ​മീ​ർ ക​പ്പൂ​ർ, ഷ​മീ​ർ ബാ​ബു മൊ​റ​യൂ​ർ, കെ.​മ​ൻ​സൂ​ർ, ടി.​പി യൂ​നു​സ്, സു​ബൈ​ർ മൂ​ഴി​ക്ക​ൽ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.