തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​രി​ഗ​ണ​ന ല​ഭി​ക്ക​ണമെന്ന് പ്ര​വാ​സി​ക​ൾ
Monday, October 26, 2020 11:07 PM IST
ഏ​ലം​കു​ളം : ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​വാ​സി കോ​ണ്‍​ഗ്ര​സി​ന്‍റെ പ്ര​വ​ർ​ത്ത​ക​രെ പ​രി​ഗ​ണി​ക്ക​ണ​മെ​ന്നും പ്ര​വാ​സി​ക​ൾ​ക്ക് ക്ഷേ​മ പെ​ൻ​ഷ​ൻ പ​തി​നാ​യി​രം രൂ​പ സ​ർ​ക്കാ​ർ അ​നു​വ​ദി​ക്ക​ണ​മെ​ന്നും പ്ര​വാ​സി കോ​ണ്‍​ഗ്ര​സ് പെ​രി​ന്ത​ൽ​മ​ണ്ണ നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി ക​ണ്‍​വ​ൻ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കാ​യി പ്ര​വ​ർ​ത്തി​ക്കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു.
ഏ​ലം​കു​ളം രാ​ജീ​വ് ഭ​വ​നി​ൽ ചേ​ർ​ന്ന ക​ണ്‍​വ​ൻ​ഷ​ൻ പ്ര​വാ​സി കോ​ണ്‍​ഗ്ര​സ് പെ​രി​ന്ത​ൽ​മ​ണ്ണ നി​യോ​ജ​ക മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​കാ​ശ് മ​ല​യ​ത്ത് ഉ​ദ്ഘാ​ടാ​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ​ൻ.​കെ സി​ദീ​ഖ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
എ.​കെ. മു​ഹ​മ്മ​ദ്, ജ​യ​ൻ ചി​ത്ര​പു​രി, മൊ​യ്തു​പ്പ പാ​ലേ​ങ്ങ​ൽ, ഹം​സ മാ​ടാ​ല, മു​സ്ത​ഫ പാ​ലേ​ങ്ങ​ൽ, വി.​കെ. അ​സീ​സ്, മു​സ്ത​ഫ ചീ​ല​ത്ത്, രാ​കേ​ഷ് ഏ​ലം​കു​ളം, ഷ​ബീ​ർ മ​ടാ​ല, വി.​കെ. അ​ബ്ദു​മാ​ട്ടാ​യ് എ​ന്നി​വ​ർ പ്രസംഗിച്ചു.