പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ ഒ​ന്പ​ത്
Monday, October 26, 2020 11:07 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: കോ​വി​ഡ് രോ​ഗ വ്യാ​പ​നം വ​ർ​ധി​ക്കു​ന്ന​തി​നാ​ൽ പെ​രി​ന്ത​ൽ​മ​ണ്ണ ന​ഗ​ര​സ​ഭ​യി​ലെ ഒ​ന്പ​തു വാ​ർ​ഡു​ക​ൾ ക​ണ്ടെ​യ്ൻ​മെ​ന്‍റ് മേ​ഖ​ല​യാ​ക്കി നി​യ​ന്ത്ര​ണ​മേ​ർ​പ്പെ​ടു​ത്തി. ചീ​ര​ട്ട​മ​ണ്ണ(1), ക​ക്കൂ​ത്ത്(3), വ​ലി​യ​ങ്ങാ​ടി(4), ചെ​ന്പ​ൻ​കു​ന്ന്(6), പ​ഞ്ച​മ(11), കു​ട്ടി​പ്പാ​റ(12), പാ​താ​യ്ക്ക​ര യു.​പി.​സ്കൂ​ൾ(14), ആ​ന​ത്താ​നം(19), കു​ന്ന​പ്പ​ള്ളി സൗ​ത്ത്(21) എ​ന്നി​വ​യാ​ണ് ക​ണ്ടെ​യ്മെ​ന്‍റ് മേ​ഖ​ല​യാ​ക്കി​യ​ത്.
ഇ​തോ​ടൊ​പ്പം സ​മീ​പ​ത്തെ ആ​ലി​പ്പ​റ​ന്പ് പ​ഞ്ചാ​യ​ത്തി​ലെ വ​ട്ട​പ്പ​റ​ന്പ്(8), പാ​റ​ക്ക​ണ്ണി(9), കൂ​ത്തു​പ​റ​ന്പ്(15) വാ​ർ​ഡു​ക​ളും താ​ഴേ​ക്കോ​ട് പ​ഞ്ചാ​യ​ത്തി​ലെ കാ​പ്പു​മു​ഖം(3), മാ​ട്ട​റ​ക്ക​ൽ(5), കു​റ്റി​പ്പു​ളി(6), താ​ഴേ​ക്കോ​ട്(17), അ​ത്തി​ക്ക​ൽ(20), പാ​താ​യ്ക്ക​ര(21) വാ​ർ​ഡു​ക​ളും ക​ണ്ടെ​യ്ൻ​മെ​ന്‍റ് മേ​ഖ​ല​യാ​ക്കി. ഏ​ലം​കു​ളം പ​ഞ്ചാ​യ​ത്തി​ലെ ആ​ലും​കൂ​ട്ടം(2), പാ​റ​ക്ക​ൽ മു​ക്ക്(4), ചേ​നാം​പ​റ​ന്പ്(7), കു​ന്ന​ക്കാ​വ്(9) വാ​ർ​ഡു​ക​ളും ഇ​തേ സ്ഥി​തി​യാ​ണ്.

എ​ട​പ്പ​റ്റ​യി​ൽ ഏ​ഴു വാ​ർ​ഡു​ക​ൾ

എ​ട​പ്പ​റ്റ: എ​ട​പ്പ​റ്റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ഏ​ഴു വാ​ർ​ഡു​ക​ൾ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണാ​യ​താ​യി ജി​ല്ലാ ക​ള​ക്ട​ർ പ്ര​ഖ്യാ​പി​ച്ചു. എ​ട​പ്പ​റ്റ (1), പു​ളി​യ​ക്കോ​ട് (7), മൂ​നാ​ടി (8), ആ​ഞ്ഞി​ല​ങ്ങാ​ടി (9), വെ​ള്ളി​യ​ഞ്ചേ​രി (11), പു​ല്ലു​പ​റ​ന്പ് (12),പാ​തി​രി​ക്കോ​ട്. (13).
ഇതിനുപു​റ​മെ തൊ​ട്ട​ടു​ത്ത വാ​ർ​ഡു​ക​ൾ​ക്കും നി​യ​ന്ത്ര​ണം ബാ​ധ​ക​മാ​യി​രി​ക്കും.