മൂ​ത്തേ​ട​ത്ത് കാ​ട്ടാ​ന​ക​ൾ കൃ​ഷി ന​ശി​പ്പി​ച്ചു
Monday, October 26, 2020 11:07 PM IST
എ​ട​ക്ക​ര: മൂ​ത്തേ​ടം ചോ​ള​മു​ണ്ട​യി​ൽ കൃ​ഷി​യി​ട​ത്തി​ലി​റ​ങ്ങി​യ കാ​ട്ടാ​ന​ക്കൂ​ട്ടം വ്യാ​പ​ക​മാ​യി വി​ള​ക​ൾ ന​ശി​പ്പി​ച്ചു.
മ​രു​ത സ്വ​ദേ​ശി​ക​ളാ​യ പെ​രു​ങ്ക​ട​ക്കാ​ട്ടി​ൽ അ​ബ്ദു​ൽ വ​ഹാ​ബ്, കു​ഴി​ക്കാ​തോ​ട്ടി​ൽ ബെ​ന്നി, സ​ഹോ​ദ​ര​ൻ അ​ല​ക്സാ​ണ്ട​ർ എ​ന്നി​വ​ർ പാ​ട്ട​ത്തി​നെ​ടു​ത്ത് ന​ട​ത്തു​ന്ന തോ​ട്ട​ത്തി​ലെ വാ​ഴ​ക​ളാ​ണ് ആ​ന​ക്കൂ​ട്ടം ന​ശി​പ്പി​ച്ച​ത്. ഇ​വ​ർ ന​ട​ത്തു​ന്ന കൂ​ട്ടു​കൃ​ഷി​യി​ൽ തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ദി​വ​സ​വും ഇ​റ​ങ്ങി​യ കാ​ട്ടാ​ന​ക​ൾ മൂ​പ്പ​ത്തൊ​റാ​യ 1500 ൽ​പ​രം വാ​ഴ​ക​ളാ​ണ് ന​ശി​പ്പി​ച്ച​ത്. 25,000 വാ​ഴ​ക​ളാ​ണ് ഇ​വ​ർ കൃ​ഷി​യി​റ​ക്കി​യി​രു​ന്ന​ത്.
നാ​ല​ര ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം നേ​രി​ട്ട​തോ​ടെ ക​ടു​ത്ത ദു​രി​ത​ത്തി​ലാ​യി​രി​ക്കു​ക​യാ​ണ് ക​ർ​ഷ​ക​ർ. മൂ​ത്തേ​ടം, മ​രു​ത, ക​രു​വാ​ര​കു​ണ്ട് എ​ന്നി​വി​ട​ങ്ങ​ളി​ലും ഈ ​യു​വാ​ക്ക​ൾ കൃ​ഷി​യി​റ​ക്കി​യി​ട്ടു​ണ്ട്.