അ​വ​ഗ​ണ​ന​ക്കെ​തി​രേ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഒ​റ്റ​യ്ക്ക് മ​ത്സ​രി​ക്കുമെന്ന് കൗ​ണ്‍​സി​ൽ ഓ​ഫ് ദ​ളി​ത് ക്രി​സ്ത്യ​ൻ
Tuesday, October 27, 2020 11:07 PM IST
നി​ല​ന്പൂ​ർ: ഇ​രു​മു​ന്ന​ണി​ക​ളു​ടെ​യും അ​വ​ഗ​ണ​ന​ക്കെ​തി​രേ വ​രു​ന്ന ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വേ​ണ്ടി​വ​ന്നാ​ൽ ഒ​റ്റ​യ്ക്ക് സ്ഥാ​നാ​ർഥിക​ളെ നി​ർ​ത്തി മ​ത്സ​രി​ക്കു​മെ​ന്ന് കൗ​ണ്‍​സി​ൽ ഓ​ഫ് ദ​ളി​ത് ക്രി​സ്ത്യ​ൻ കേ​ര​ള (സി​ഡി​സി)​ഭാ​ര​വാ​ഹി​ക​ൾ നി​ല​ന്പൂ​രി​ൽ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
ദ​ളി​ത്​ക്രൈ​സ്ത​വ​രെ അ​വ​ഗ​ണി​ക്കു​ന്ന നി​ല​പാ​ടാ​ണ് ഇ​ട​ത്, വ​ല​ത് മു​ന്ന​ണി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​ത്. ജ​ന​സം​ഖ്യ​യു​ടെ 10 ശ​ത​മാ​നം വ​രു​ന്ന ദ​ളി​ത് ക്രൈ​സ്ത​വ​ർ​ക്ക് ത്രി​ത​ല പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഒ​രു വാ​ർ​ഡ് പോ​ലും ന​ൽ​കി​യി​ട്ടി​ല്ല.
ദ​ളി​ത് ക്രൈ​സ്ത​വ​രു​ടെ ആ​വ​ശ്യം അം​ഗീ​ക​രി​ച്ച് ഓ​രോ പ​ഞ്ചാ​യ​ത്തി​ലും ഒ​രു വാ​ർ​ഡ് എ​ങ്കി​ലും ന​ൽ​കാ​ൻ മു​ന്ന​ണി​ക​ൾ ത​യാ​റാ​യി​ല്ലെ​ങ്കി​ൽ ഒ​റ്റ​ക്ക് മ​ത്സ​രി​ക്കും. വി​ദ്യാ​ഭ്യാ​സം, തൊ​ഴി​ൽ മേ​ഖ​ല​ക​ളി​ൽ ജ​ന​സം​ഖ്യാ​ടി​സ്ഥാ​ന​ത്തി​ൽ സം​വ​ര​ണം ന​ട​പ്പി​ലാ​ക്കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണം. മു​ന്നാ​ക്ക സം​വ​ര​ണ​ത്തി​ൽ കാ​ണി​ച്ച താ​ൽ​പ​ര്യം ഇ​രു​മു​ന്ന​ണി​ക​ളും ദ​ളി​ത് ക്രൈ​സ്ത​വ​രു​ടെ സം​വ​ര​ണ കാ​ര്യ​ത്തി​ലും കാ​ണി​ക്ക​ണം.
സ​ർ​ക്കാ​ർ ത​ല​ത്തി​ൽ ശ​ക്ത​മാ​യ ന​ട​പ​ടി ഉ​ണ്ടാ​യി​ല്ലെ​ങ്കി​ൽ സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ശ​ക്ത​മാ​യ സ​മ​ര​ങ്ങ​ൾ ഉ​ണ്ടാ​കും. പ്ര​ക​ട​ന​പ​ത്രി​ക​യി​ൽ പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കാ​ൻ പി​ണ​റാ​യി സ​ർ​ക്കാ​ർ ത​യാ​റാ​ക​ണം.
പ​രി​വ​ർ​ത്തി​ത ക്രൈ​സ്ത​വ ശു​പാ​ർ​ശി​ത വി​ഭാ​ഗ വി​ക​സ​ന കോ​ർ​പ​റേ​ഷ​ന്‍റെ പ്ര​വ​ർ​ത്ത​നം വി​പു​ല​പ്പെ​ടു​ത്തു​ക​യും കൂ​ടു​ത​ൽ ആ​നു​കൂ​ല്യ​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ക​യും വേ​ണം.
കൂ​ടാ​തെ വാ​യ്പാ കു​ടി​ശി​ക എ​ഴു​തി ത​ള്ളു​ക, വീ​ടി​ല്ലാ​ത്ത​വ​ർ​ക്ക് സ്ഥ​ലം വാ​ങ്ങാ​നു​ള്ള ന​ട​പ​ടി​ക​ൾ ല​ളി​ത​മാ​ക്കു​ന്ന​തി​ന് ര​ജി​സ്ട്രേ​ഷ​ൻ ഫീ​സ് ഒ​ഴി​വാ​ക്കു​ക എ​ന്ന ആ​വ​ശ്യ​ങ്ങ​ളും ഇ​വ​ർ ഉ​ന്ന​യി​ച്ചു. വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ സം​സ്ഥാ​ന ക​ണ്‍​വീ​ന​ർ കെ.​ജെ.​രാ​ജു, ജി​ല്ലാ സെ​ക്ര​ട്ട​റി പാ​സ്റ്റ​ർ കെ.​സി.​ജോ​സ​ഫ്, ജി​ല്ലാ ക​ണ്‍​വീ​ന​ർ പാ​സ്റ്റ​ർ എ.​കെ.​ദാ​സ​പ്പ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.