ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ നേ​ത്ര​രോ​ഗ വി​ഭാ​ഗം ഓ​പ്പ​റേ​ഷ​ൻ തീ​യ​റ്റ​റി​ൽ ആ​ദ്യ​ശ​സ്ത്ര​ക്രി​യ ന​ട​ന്നു
Tuesday, October 27, 2020 11:08 PM IST
നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ നേ​ത്ര​രോ​ഗ വി​ഭാ​ഗം ഓ​പ്പ​റേ​ഷ​ൻ തീ​യ​റ്റ​റി​ൽ ആ​ദ്യ​ത്തെ ശസ്ത്ര​ക്രി​യ ന​ട​ത്തി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത്, പി.​വി.​അ​ൻ​വ​ർ എം​എ​ൽ​എ എ​ന്നി​വ​രു​ടെ ഫ​ണ്ടു​ക​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് തീ​യ​റ്റ​ർ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ക്കി​യ​ത്. ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ 2016-17 വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ 7.35 ല​ക്ഷം രൂ​പ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് പ​ദ്ധ​തി​യു​ടെ പ്രാ​രം​ഭ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​ങ്ങി​യ​ത്.
എ​ന്നാ​ൽ പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ഴി​യാ​തെ വ​ന്ന​തി​നെ തു​ട​ർ​ന്ന് 2017-18 വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ പി.​വി. അ​ൻ​വ​ർ എം​എ​ൽ​എ​യു​ടെ ആ​സ്തി​വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്ന് 40 ല​ക്ഷം രൂ​പ​യും അ​നു​വ​ദി​ച്ചു.
ഇ​തോ​ടെ​യാ​ണ് ശ​സ്ത്ര​ക്രി​യാ വി​ഭാ​ഗം പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​യ​ത്. തു​ട​ർ​ന്ന് ചൊ​വ്വാ​ഴ്ച ര​ണ്ട് രോ​ഗി​ക​ൾ​ക്ക് ഡോ.​ജ​ലാ​ലു​ദ്ദീ​ൻ, ഡോ.​പി.​ജി.​ലേ​ഖ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ശ​സ്ത്ര​ക്രി​യ ന​ട​ത്തി. ഇ​നി​യു​ള്ള ആ​ഴ്ച​ക​ളി​ൽ ര​ണ്ടോ മൂ​ന്നോ ശ​സ്ത്ര​ക്രി​യ​ക​ൾ വീ​തം ന​ട​ത്താ​നാ​വു​മെ​ന്നാ​ണ് അ​ധി​കൃ​ത​രു​ടെ വി​ശ്വാ​സം. ജി​ല്ല
ആ​ശു​പ​ത്രി​യി​ൽ നേ​ര​ത്തെ സ്ഥി​രം ഡോ​ക്ട​ർ​മാ​രി​ല്ലെ​ന്നാ​യി​രു​ന്നു പ്ര​ധാ​ന പ​രാ​തി. എ​ന്നാ​ൽ മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി കോ​വി​ഡ് ആ​ശുപ​ത്രി​യാ​ക്കി​യ​തോ​ടെ വ​ർ​ക്ക് അ​റേ​ഞ്ച്മെ​ന്‍റി​ൽ ക​ണ്ണി​ന്‍റെ സ്ഷെ​പ്യ​ലി​സ്റ്റ് നി​ല​ന്പൂ​രി​ലേ​ക്ക് മാ​റ്റം വ​രി​ക​യാ​യി​രു​ന്നു.