ക​രു​വാ​ര​ക്കുണ്ടി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ ക​ട​ക​ൾ തു​റ​ക്കാം
Wednesday, October 28, 2020 11:35 PM IST
ക​രു​വാ​ര​ക്കു​ണ്ട്: കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ർ​ന്ന് 16 വാ​ർ​ഡു​ക​ൾ ഹോ​ട്ട് സ്പോ​ട്ടു​ക​ളാ​ക്കി​യ ക​രു​വാ​ര​ക്കു​ണ്ടി​ൽ രാ​വി​ലെ ആ​റു മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ ഇ​ള​വ​നു​വ​ദി​ക്കാ​ൻ ധാ​ര​ണ.

ഇ​ന്ന​ലെ ചേ​ർ​ന്ന ദു​ര​ന്ത നി​വാ​ര​ണ സ​മി​തി​യാ​ണ് തീ​രു​മാ​ന​മെ​ടു​ത്ത​ത്. വൈ​കു​ന്നേ​രം അ​ഞ്ചി​നു ക​ട​ക​ൾ അ​ട​ക്ക​ണം. ഹോ​ട്ട​ലു​ക​ളി​ലെ പാ​ഴ്സ​ൽ കൗ​ണ്ട​റു​ക​ൾ​ക്കു രാ​ത്രി എ​ട്ടു​വ​രെ തു​റ​ക്കാം. വ​ഴി​യോ​ര​ക്ക​ച്ച​വ​ട​വും അ​ഞ്ചി​നു ശേ​ഷം പാ​ടി​ല്ല. നി​യ​ന്ത്ര​ണം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ മൊ​ത്തം ബാ​ധ​ക​മാ​ണ്. സാ​മൂ​ഹി​ക വ്യാ​പ​ന​ത്തി​നെ​തി​രെ ജാ​ഗ്ര​ത വേ​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ഷൗ​ക്ക​ത്ത​ലി, വൈ​സ് പ്ര​സി​ഡ​ന്‍റ് ഷീ​ന ജി​ൽ​സ്, സി​ഐ എ.​സ​ജി​ത്ത്,മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​മ​ഞ്ജു എന്നിവർ പ്രസംഗിച്ചു.