കൈ​ത്താ​ങ്ങ്: എം​എ​ൽ​എ 50 ല​ക്ഷം അ​നു​വ​ദി​ച്ചു
Wednesday, October 28, 2020 11:35 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: മു​സ്ലിം ലീ​ഗ് ജി​ല്ലാ​ക​മ്മി​റ്റി​യു​ടെ ’അ​തി​ജീ​വ​നം; കോ​വി​ഡ് മോ​ച​ന​ത്തി​ന് മു​സ്‌ലിം ലീ​ഗ് കൈ​ത്താ​ങ്ങ്’ കാ​ന്പ​യി​ന്‍റെ ഭാ​ഗ​മാ​യി മ​ഞ്ഞ​ളാം​കു​ഴി അ​ലി എം​എ​ൽ​എ 50 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചു. ഇ​ത് സം​ബ​ന്ധി​ച്ച രേ​ഖ ജി​ല്ലാ ക​ള​ക്ട​ർ​ക്ക് ന​ൽ​കി. പെ​രി​ന്ത​ൽ​മ​ണ്ണ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ കോ​വി​ഡ് ചി​കി​ത്സാ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​നാ​യാ​ണ് തു​ക അ​നു​വ​ദി​ച്ച​ത്.

മ​ല​പ്പു​റം ജി​ല്ല​യി​ലെ കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ സാ​ഹ​ച​ര്യം ജി​ല്ലാ ക​ള​ക്ട​ർ കെ.​ഗോ​പാ​ല​കൃ​ഷ്ണ​ൻ മു​സ്‌ലിം ലീ​ഗ് നേ​തൃ​ത്വ​ത്തെ നേ​രി​ൽ ക​ണ്ട് ധ​രി​പ്പി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്നും എം​എ​ൽ​എ തു​ക അ​നു​വ​ദി​ച്ച​ത്.