ജി​ല്ല​യി​ൽ 3975 പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ൾ
Wednesday, October 28, 2020 11:37 PM IST
മ​ല​പ്പു​റം: ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പി​നു ജി​ല്ല​യി​ൽ 3975 പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ൾ ഉ​ണ്ടാ​കു​മെ​ന്നു ജി​ല്ലാ​ക​ള​ക്ട​ർ അ​റി​യി​ച്ചു.

94 ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി 3459 പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളും 12 ന​ഗ​ര​സ​ഭ​ക​ളി​ലാ​യി 516 പോ​ളിം​ഗ്് സ്റ്റേ​ഷ​നു​ക​ളു​മാ​ണു​ള്ള​ത്. ഇ​ല​ക്ട്രോ​ണി​ക് വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ളു​ടെ ആ​ദ്യ​ഘ​ട്ട പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്. ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​ക്കു മ​ത്സ​രി​ക്കു​ന്ന മൂ​ന്നു സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കു വോ​ട്ട് ചെ​യ്യാ​വു​ന്ന യ​ന്ത്ര​ങ്ങ​ളാ​ണ് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഉ​പ​യോ​ഗി​ക്കു​ക. ന​ഗ​ര​സ​ഭ​ക​ളി​ൽ ഒ​രു വോ​ട്ടു മാ​ത്രം ചെ​യ്യാ​വു​ന്ന യ​ന്ത്ര​ങ്ങ​ളു​മാ​ണ് ഉ​പ​യോ​ഗി​ക്കു​ക.