തെ​ര​ഞ്ഞെ​ടു​പ്പ് ഗോ​ദ​യി​ൽ കോ​വി​ഡ് ’പ​രീ​ക്ഷ’ ആ​ശ​ങ്ക​യോ​ടെ പാ​ർ​ട്ടി​ക​ളും സ്ഥാ​നാ​ർ​ഥി​ക​ളും
Thursday, October 29, 2020 11:52 PM IST
കൊ​ണ്ടോ​ട്ടി:​തെ​ര​ഞ്ഞെ​ടു​പ്പ് ഗോ​ദ​യി​ലെ പ്ര​ചാ​ര​ണ​ത്തി​നു കോ​വി​ഡ് വ്യാ​പ​നം സ്ഥാ​നാ​ർ​ഥി​ക​ളി​ൽ ആ​ശ​ങ്കപ​ര​ത്തു​ന്നു. കോ​വി​ഡ് മു​ൻ​നി​ർ​ത്തി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ പ്ര​ചാ​ര​ണ​ത്തി​നു പ്ര​ത്യേ​ക മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും കോ​വി​ഡ് വ്യാ​പ​ന​മാ​ണ് സ്ഥാ​നാ​ർ​ഥി​ക​ളെ ആ​ശ​ങ്ക​യി​ലാ​ക്കു​ന്ന​ത്. വീ​ടു​ക​ൾ തോ​റും ക​യ​റി​യി​റ​ങ്ങി വോ​ട്ട് തേ​ട​ലി​നി​ട​യി​ൽ സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കു കോ​വി​ഡ് പി​ടി​പെ​ട്ടാ​ൽ ചി​കി​ൽ​സ​ക്കൊ​പ്പം ദി​വ​സ​ങ്ങ​ളോ​ളം ക്വാ​റ​ന്‍റൈനി​ലും ക​ഴി​യേ​ണ്ടി വ​രും.
ഇ​തോ​ടെ പ്ര​ചാ​ര​ണ രം​ഗ​ത്തു സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് സ​ജീ​വ​മാ​കാ​നാ​കി​ല്ല. കു​ടും​ബ​യോ​ഗ​ങ്ങ​ൾ,
വീ​ടു​ക​യ​റി​യി​റ​ങ്ങി​യു​ള്ള സ്ക്വാ​ഡ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, മു​തി​ർ​ന്ന പൗ​ര​ൻ​മാ​രോ​ടു വോ​ട്ടു​തേ​ട​ൽ, രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ നി​ര​ന്ത​ര യോ​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യ​ല്ലാം കോ​വി​ഡ് വ്യാ​പ​ന​ത്തി​ൽ വെ​ല്ലു​വി​ളി​യാ​ണ്. ഒ​രു സ്ഥാ​നാ​ർ​ഥി​ക്കൊ​പ്പം അ​ഞ്ചു പേ​രി​ൽ കൂ​ടു​ത​ൽ പേ​ർ വീ​ടു​ക​ളി​ൽ വോ​ട്ടു തേ​ടി എ​ത്താ​ൻ പാ​ടി​ല്ലെ​ന്നാ​ണ് നി​ർ​ദേ​ശം. എ​ന്നാ​ൽ ഒ​രു വാ​ർ​ഡി​ൽ ത​ന്നെ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കു പു​റ​മെ സ്വ​ത​ന്ത്ര​ര​ട​ക്കം വോ​ട്ടു തേ​ടി രം​ഗ​ത്തു വ​രു​ന്ന​തോ​ടെ പ്ര​ശ്നം സ​ങ്കീ​ർ​ണ​മാ​കും.
അ​റു​പ​തു വ​യ​സി​നു മു​ക​ളി​ൽ പ്രാ​യ​മു​ള​ള​വ​രി​ൽ നി​ന്നു വോ​ട്ടു​തേ​ട​ലും കോ​വി​ഡ് കാ​ല​ത്ത് പ്ര​ശ്ന​ങ്ങ​ളേ​റെ​യാ​ണ്.​ഇ​വ​ർ​ക്ക് പു​റ​ത്തി​റ​ങ്ങാ​ൻ ക​ഴി​യാ​ത്ത​തും ഇ​വ​രെ നേ​രി​ൽ കാ​ണു​ന്ന​തി​നു​ള​ള കോ​വി​ഡ് നി​യ​ന്ത്ര​ണ​വും സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് തി​രി​ച്ച​ടി​യാ​കും. രാ​ഷ്ട്രീ​യ പാ​ർ​ട്ടി​പ്ര​വ​ർ​ത്ത​ക​രും സ്വ​ത​ന്ത്ര​രു​മെ​ല്ലാം സ്ക്വാ​ഡു​ക​ൾ രൂ​പീ​ക​രി​ച്ചാ​ണ് വാ​ർ​ഡു​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ക.
ഇ​വ​രു​ടെ നി​ര​ന്ത​ര ഏ​കീ​ക​ര​ണ​ത്തി​നും കോ​വി​ഡ് പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കും. കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ർ​ന്ന് വാ​ർ​ഡു​ക​ളി​ൽ ഏ​ർ​പ്പെ​ടു​ത്തു​ന്ന ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളി​ലെ വോ​ട്ട​ഭ്യ​ർ​ഥ​ന​യും പ്ര​യാ​സ​ത്തി​ലാ​ക്കും. ബ്ലോ​ക്ക്, ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് ഡി​വി​ഷ​നു​ക​ൾ ഒ​ന്നി​ല​ധി​കം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വാ​ർ​ഡു​ക​ൾ ചേ​ർ​ന്ന​താ​ണ്. ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ൾ വാ​ർ​ഡു​ക​ളി​ൽ പ്ര​ഖ്യാ​പി​ക്കു​ന്ന​തോ​ടെ ഒ​രു വാ​ർ​ഡി​ൽ മ​റ്റൊ​ന്നി​ലേ​ക്ക് പ്ര​ചാ​ര​ണ​ത്തി​നു ക​ട​ക്കു​ന്ന​തി​നും പ്ര​യാ​സ​ത്തി​ലാ​ക്കും.