മു​ഖ്യ​മ​ന്ത്രി​യു​ടെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് യു​ഡി​എ​ഫ് പ്ര​ക​ട​നം
Thursday, October 29, 2020 11:52 PM IST
നി​ല​ന്പൂ​ർ: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ രാ​ജി​വെ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് യുഡിഎ​ഫ് നേ​താ​ക്ക​ൾ നി​ല​ന്പൂ​രി​ൽ പ്ര​ക​ട​നം ന​ട​ത്തി. തു​ട​ർ​ന്ന് ന​ട​ത്തി​യ യോ​ഗം ഡി​സി​സി പ്ര​സി​ഡ​ന്‍റ് വി.​വി.​പ്ര​കാ​ശ് ഉ​ദ്ഘാ​ട​നം ചെ​യ്തു. യോ​ഗ​ത്തി​ൽ യുഡിഎ​ഫ് ചെ​യ​ർ​മാ​ൻ കെ.​ടി.​കു​ഞ്ഞാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഇ​സ്മാ​യി​ൽ മൂ​ത്തേ​ടം, കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​എ.​ക​രീം, സം​സ്കാ​ര സാ​ഹി​തി സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത്, എ​ൻ.​എ.​ക​രീം, എ. ​ഗോ​പി​നാ​ഥ്, ഒ.​ടി.​ജെ​യിം​സ്, പാ​ലോ​ളി മെ​ഹ​ബൂ​ബ്, പാ​നാ​യി ജേ​ക്ക​ബ്, ബി​നോ​യി പാ​ട്ട​ത്തി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.