വ്യാ​പാ​രി​ക​ളെ പ​ട്ടി​ണി​ക്കി​ട​രു​തെ​ന്ന്
Thursday, October 29, 2020 11:52 PM IST
നി​ല​ന്പൂ​ർ: കൊ​റോ​ണ മാ​റാ​ൻ വ്യാ​പാ​രി​ക​ളെ പ​ട്ടി​ണി​ക്കി​ട​രു​തെ​ന്ന് നി​ല​ന്പൂ​ർ മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് യു.​ന​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു. മൊ​റ​ട്ടോ​റി​യം ക​ഴി​ഞ്ഞ് ഭീ​മ​മാ​യ ബാ​ങ്ക് വാ​യ്പ​യും പ​ലി​ശ​യും അ​ട​ക്കാ​ൻ തു​ട​ങ്ങു​ന്പോ​ഴാ​ണ് പി​ന്നെ​യും ക​ട​യ​ട​പ്പ് വ​രു​ന്ന​ത്. ക​ഴി​ഞ്ഞ ആ​റേ​ഴു മാ​സ​മാ​യി അ​നു​ഭ​വി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന വ്യാ​പാ​ര മാ​ന്ദ്യ​ത്തി​ന് പു​റ​മെ​യാ​ണ് ഇ​ടി​ത്തീ പോ​ലെ ഇ​പ്പോ​ഴ​ത്തെ ക​ട​യ​ട​പ്പ്.
ഇ​ത് താ​ങ്ങാ​ൻ കെ​ൽ​പ്പി​ല്ലാ​ത്ത സാ​ധാ​ര​ണ ക​ച്ച​വ​ട​ക്കാ​രാ​ണ് നി​ല​ന്പൂ​ർ മേ​ഖ​ല​യി​ലെ ഭൂ​രി​ഭാ​ഗം പേ​രും. ഈ ​യാ​ഥാ​ർ​ത്ഥ്യം മ​ന​സി​ലാ​ക്കി വ്യാ​പാ​രി​ക​ളെ കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ച്ചു​കൊ​ണ്ട് ക​ച്ച​വ​ടം ചെ​യ്യാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​ണ് നി​ല​ന്പൂ​ർ മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.
ഇ​നി​മു​ത​ൽ മൈ​ക്രോ ക​ണ്ടെയ്ൻ​മെ​ന്‍റ് സോ​ണു​ക​ൾ മാ​ത്ര​മാ​ക്കു​ക, കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ പാ​ലി​ച്ചു​കൊ​ണ്ട് ക​ച്ച​വ​ട​ങ്ങ​ൾ ചെ​യ്യാ​ൻ അ​നു​വ​ദി​ക്കു​ക, വ്യാ​പാ​രി​ക​ളു​ടെ മേ​ലു​ള്ള അ​നാ​വ​ശ്യ പീ​ഡ​ന​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചു​കൊ​ണ്ട് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ലാ ക​ള​ക്ട​ർ​ക്ക് നി​വേ​ദ​നം ന​ൽ​കി. ക​ട​യ​ട​പ്പ് തു​ട​ർ​ന്നാ​ൽ പ്ര​ത്യ​ക്ഷ സ​മ​ര​പ​രി​പാ​ടി​ക​ളി​ലേ​ക്ക് നീ​ങ്ങാ​നും അ​സോ​സി​യേ​ഷ​ൻ യോ​ഗം തീ​രു​മാ​നി​ച്ചു.