അ​ങ്ങാ​ടി​പ്പു​റ​ത്തു നാ​ലു വാ​ർ​ഡു​ക​ൾ കൂ​ടി ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണി​ൽ
Thursday, October 29, 2020 11:52 PM IST
അ​ങ്ങാ​ടി​പ്പു​റം: കോ​വി​ഡ് വ്യാ​പ​നം കൂ​ടി വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​ങ്ങാ​ടി​പ്പു​റം പ​ഞ്ചാ​യ​ത്തി​ലെ കൂ​ടു​ത​ൽ വാ​ർ​ഡു​ക​ൾ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണാ​കു​ന്നു. വാ​ർ​ഡ് 6: ചേ​ങ്ങോ​ട് ഇ​ന്ന​ലെ മു​ത​ലും വാ​ർ​ഡ് 18: പു​ത്ത​ന​ങ്ങാ​ടി ടൗ​ണ്‍, വാ​ർ​ഡ് 19: പു​ത്ത​ന​ങ്ങാ​ടി പ​ള്ളി​പ്പ​ടി, വാ​ർ​ഡ് 20: വൈ​ലോ​ങ്ങ​ര എ​ന്നീ വാ​ർ​ഡു​ക​ൾ ഇ​ന്നു മു​ത​ലു​മാ​ണ് ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണാ​കു​ന്ന​ത്.
ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച പ​ഞ്ചാ​യ​ത്തി​ലെ 14 വാ​ർ​ഡു​ക​ൾ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണാ​യി​രു​ന്നു. ഇ​ന്ന​ലെ​യും ഇ​ന്നു​മാ​യി നാ​ലു വാ​ർ​ഡു​ക​ൾ കൂ​ടി ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണ്‍ ആ​കു​ന്ന​തോ​ടെ 23 വാ​ർ​ഡു​ക​ളു​ള്ള അ​ങ്ങാ​ടി​പ്പു​റം പ​ഞ്ചാ​യ​ത്തി​ലെ 18 വാ​ർ​ഡു​ക​ളും ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണാ​കും. ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണി​ൽ നി​ന്നു അ​ക​ത്തേ​ക്കും പു​റ​ത്തേ​ക്കു​മു​ള്ള യാ​ത്ര​ക​ൾ​ക്ക് ക​ർ​ശ​ന നി​യ​ന്ത്ര​ണ​മു​ണ്ടാ​യി​രി​ക്കും. മെ​ഡി​ക്ക​ൽ എ​മ​ർ​ജ​ൻ​സി ആ​വ​ശ്യ​ങ്ങ​ൾ അ​നു​മ​തി​യോ​ടെ അ​നു​വ​ദി​ക്കും.
ക​ട​ക​ൾ രാ​വി​ലെ ഏ​ഴു മു​ത​ൽ ഉ​ച്ച​ക്കു ര​ണ്ടു വ​രെ പ്ര​വ​ർ​ത്തി​ക്കൂ.
ഹൈ​വേ​യി​ലൂ​ടെ പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ പ്ര​ദേ​ശ​ത്തു നി​ർ​ത്ത​രു​ത്. ആ​ളു​ക​ൾ അ​നാ​വ​ശ്യ​മാ​യി പു​റ​ത്തേ​ക്കു ഇ​റ​ങ്ങു​വാ​നോ കൂ​ട്ടം കൂ​ടു​വാ​നോ പാ​ടി​ല്ല.