വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടിയുമായി ര​ഹ​സ്യ​ധാ​ര​ണ യു​ഡി​എ​ഫി​ന് ഗു​ണം ചെ​യ്യി​ല്ല: ആ​ര്യാ​ട​ൻ
Thursday, October 29, 2020 11:53 PM IST
നി​ല​ന്പൂ​ർ: വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി​യു​മാ​യു​ള്ള ര​ഹ​സ്യ​ധാ​ര​ണ യു​ഡി​എ​ഫി​നു ഗു​ണം ചെ​യ്യി​ല്ലെ​ന്നു മു​തി​ർ​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് ആ​ര്യാ​ട​ൻ മു​ഹ​മ്മ​ദ്. ജ​മാ​അ​ത്തെ ഇ​സ്ലാ​മി സം​സ്ഥാ​ന അ​മീ​റാ​യ എം.​ഐ. അ​ബ്ദു​ൾ അ​സീ​സി​നെ നി​ല​ന്പൂ​രി​ലെ വീ​ട്ടി​ലെ​ത്തി യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ർ എം.​എം. ഹ​സ​ൻ സ​ന്ദ​ർ​ശി​ച്ചു രാ​ഷ്ട്രീ​യ ച​ർ​ച്ച ന​ട​ത്തി​യ​താ​ണ് ആ​ര്യാ​ട​ൻ മു​ഹ​മ്മ​ദി​നെ പ്ര​കോ​പി​ച്ചി​രി​ക്കു​ന്ന​ത്. ഡി​സി​സി പ്ര​സി​ഡ​ന്‍റ് വി.​വി.​പ്ര​കാ​ശി​നൊ​പ്പം ആ​ര്യാ​ട​ൻ മു​ഹ​മ്മ​ദി​നെ നി​ല​ന്പൂ​രി​ലെ വീ​ട്ടി​ലെ​ത്തി സ​ന്ദ​ർ​ശി​ച്ച യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ർ വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി നേ​താ​വു​മാ​യി ച​ർ​ച്ച ന​ട​ത്തു​ന്ന കാ​ര്യം ആ​ര്യാ​ട​നി​ൽ നി​ന്നു മ​റ​ച്ചു​വ​ച്ചു.
വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി​യു​മാ​യി ഏ​തു ത​ര​ത്തി​ലു​ള്ള ധാ​ര​ണ ഉ​ണ്ടാ​ക്കി​യാ​ലും കോ​ണ്‍​ഗ്ര​സി​നും യു​ഡി​എ​ഫി​നും അ​ത് രാ​ഷ്ട്രീ​യ ന​ഷ്ട ക​ച്ച​വ​ട​മാ​കു​മെ​ന്നു ആ​ര്യാ​ട​ൻ മു​ഹ​മ്മ​ദ് പ​റ​ഞ്ഞു. ഇ​ക്കാ​ര്യ​ത്തി​ൽ ത​നി​ക്ക് വ്യ​ക്ത​മാ​യ കാ​ഴ്ച​പ്പാ​ടു​ണ്ടെ​ന്നും ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ ത​ന്‍റെ നി​ല​പാ​ട് അ​റി​യി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ജ​മാ​അ​ത്തെ ഇ​സ്ലാ​മി​യു​ടെ ക​ടു​ത്ത വി​മ​ർ​ശ​ക​രി​ൽ ഒ​രാ​ളാ​ണ് ആ​ര്യാ​ട​ൻ മു​ഹ​മ്മ​ദ്.