മോ​ഷ​ണം പോ​യ വി​ഗ്ര​ഹം ക​ണ്ടു കി​ട്ടി
Monday, November 23, 2020 12:47 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: വെ​ട്ട​ത്തൂ​ർ മ​ണ്ണാ​ർ​മ​ല ശ്രീ​കൃ​ഷ്ണ​സ്വാ​മി ക്ഷേ​ത്ര​ത്തി​ൽ നി​ന്ന് മോ​ഷ​ണം പോ​യ വി​ഗ്ര​ഹം ക​ണ്ടു കി​ട്ടി. പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ
ക്ഷേ​ത്ര​ത്തി​നു സ​മീ​പ​ത്തെ തോ​ടി​ന്‍റെ ക​ര​യി​ൽ നി​ന്നും ഞാ​യ​റാ​ഴ്ച വൈ​കീ​ട്ടാ​ണ് വി​ഗ്ര​ഹം ല​ഭി​ച്ച​ത്. ക​രി​ങ്ക​ല്ലി​ൽ തീ​ർ​ത്ത വി​ഗ്ര​ഹ​മാ​യ​തു​കൊ​ണ്ട് മോ​ഷ്ടാ​ക്ക​ൾ ഉ​പേ​ക്ഷി​ച്ചു പോ​യ​താ​കാം എ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ക്ഷേ​ത്ര​ത്തി​ൽ നി​ന്ന് വി​ഗ്ര​ഹം, ആം​പ്ലിഫെ​യ​ർ, സ്റ്റീ​രി​യോ സെ​റ്റ്, ഭ​ണ്ഡാ​ര​ങ്ങ​ളി​ലെ പ​ണം എ​ന്നി​വ ക​വ​ർ​ന്ന​ത്.
എ​സ്ഐ കെ.​സി.​മ​ത്താ​യി, എ​എ​സ്ഐ അ​ഷ​റ​ഫ് അ​ലി, ഷൈ​ജു, വി​പി​ൻ ,കൈ​ലാ​സ്, ജോ​ണ്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ന്ന​ത്.