വെ​ട്ട​ത്തൂ​രി​ൽ കോ​ണ്‍​ഗ്ര​സി​ൽ റി​ബ​ൽ ഭീ​ഷ​ണി
Tuesday, November 24, 2020 1:05 AM IST
വെ​ട്ട​ത്തൂ​ർ: നാ​മ​നി​ർ​ദേ​ശ പ​ത്രി​ക പി​ൻ​വ​ലി​ക്കാ​നു​ള്ള അ​വ​സാ​ന​ദി​വ​സ​വും പൂ​ർ​ത്തി​യാ​യ​പ്പോ​ൾ വെ​ട്ട​ത്തൂ​രി​ൽ കോ​ണ്‍​ഗ്ര​സി​നു റി​ബ​ൽ ഭീ​ഷ​ണി. വെ​ട്ട​ത്തൂ​ർ തെ​ക്ക​ൻ​മ​ല പ​ത്താം വാ​ർ​ഡി​ലും വെ​ട്ട​ത്തൂ​ർ ബ്ലോ​ക്ക് ഡി​വി​ഷ​നി​ലു​മാ​ണ് യു​ഡി​എ​ഫി​ലെ കോ​ണ്‍​ഗ്ര​സ് ഒൗ​ദ്യോ​ഗി​ക സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കെ​തി​രേ സ്വ​ത​ന്ത്ര​ർ മ​ത്സ​ര രം​ഗ​ത്തു​ള്ള​ത്. തെ​ക്ക​ൻ​മ​ല വാ​ർ​ഡി​ൽ കോ​ണ്‍​ഗ്ര​സി​നെ പ്ര​തി​നി​ധീ​ക​രി​ച്ച് ക​ണ​ക്ക​പി​ള്ള ജ​ലീ​ൽ ജ​ന​വി​ധി തേ​ടു​ന്പോ​ൾ കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് ക​മ്മി​റ്റി വൈ​സ്പ്ര​സി​ഡ​ന്‍റ് കൂ​ടി​യാ​യ ജെ​യിം​സ് തെ​ക്കേ​ക്കു​റ്റാ​ണ് മ​റു​വ​ശ​ത്ത് സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യാ​യി രം​ഗ​ത്തു​ള്ള​ത്. വെ​ട്ട​ത്തൂ​ർ ബ്ലോ​ക്ക് ഡി​വി​ഷ​നി​ലെ ഒ​ദ്യോ​ഗി​ക യു​ഡി​എ​ഫ് സാ​ര​ഥി മു​ഹ​മ്മ​ദ് ന​യീ​മി​നെ​തി​രെ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മു​ൻ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി വെ​ട്ട​ത്തൂ​ർ ഹൈ​സ്കൂ​ൾ​പ​ടി​യി​ലെ പി.​ടി മു​ജീ​ബ് റ​ഹ്മാ​നും പ​ത്രി​ക സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്. നാ​ല​ര പ​തി​റ്റാ​ണ്ട് കാ​ല​ത്തോ​ളം പാ​ർ​ട്ടി​ക്ക് വേ​ണ്ടി പ്ര​വ​ർ​ത്തി​ച്ചി​ട്ടും ഇ​ത്ത​വ​ണ​യും ത​നി​ക്ക് സീ​റ്റ് നി​ഷേ​ധി​ച്ച​തി​നെ​തി​രേ​യാ​ണ് താ​ൻ മ​ത്സ​രി​ക്കു​ന്ന​തെ​ന്നു ജെ​യിം​സ് പ​റ​ഞ്ഞു.