മ​ല​പ്പു​റ​ത്തു വീ​ണ്ടും ആ​യി​രം ക​ട​ന്നു കോ​വി​ഡ്
Tuesday, November 24, 2020 1:07 AM IST
മ​ല​പ്പു​റം: ജി​ല്ല​യി​ൽ കോ​വി​ഡ്19 വീ​ണ്ടും ആ​യി​രം ക​ട​ന്നു. 1,023 പേ​ർ​ക്കു കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച​താ​യി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​കെ. സ​ക്കീ​ന അ​റി​യി​ച്ചു. 527 പേ​രാ​ണ് വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കു ശേ​ഷം രോ​ഗ​മു​ക്ത​രാ​യ​ത്. ഇ​വ​രു​ൾ​പ്പെ​ടെ 59,175 പേ​ർ ജി​ല്ല​യി​ൽ രോ​ഗ​വി​മു​ക്ത​രാ​യി. രോ​ഗ​ബാ​ധി​ത​രാ​യ​വ​രി​ൽ 993 പേ​ർ​ക്കും നേ​രി​ട്ടു​ള്ള സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് വൈ​റ​സ്ബാ​ധ​യു​ണ്ടാ​യ​ത്. ഉ​റ​വി​ട​മ​റി​യാ​തെ 20 പേ​ർ​ക്കും ര​ണ്ടു ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കും വൈ​റ​സ്ബാ​ധ സ്ഥി​രീ​ക​രി​ച്ചു. രോ​ഗ​ബാ​ധ​യു​ണ്ടാ​യ​വ​രി​ൽ ഏ​ഴു​പേ​ർ വി​ദേ​ശ​ത്തു നി​ന്നെ​ത്തി​യ​വ​രും ഒ​രാ​ൾ ഇ​ത​ര സം​സ്ഥാ​ന​ത്തു നി​ന്നെ​ത്തി​യ​തു​മാ​ണ്.
82,490 പേ​രാ​ണ് ഇ​പ്പോ​ൾ ജി​ല്ല​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. 7,736 പേ​ർ വി​വി​ധ ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്. കോ​വി​ഡ് പ്ര​ത്യേ​ക ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ളാ​യ ആ​ശു​പ​ത്രി​ക​ളി​ൽ 564 പേ​രും വി​വി​ധ കോ​വി​ഡ് ഫ​സ്റ്റ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റു​ക​ളി​ൽ 313 പേ​രും 339 പേ​ർ കോ​വി​ഡ് സെ​ക്ക​ൻ​ഡ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റു​ക​ളി​ലു​മാ​ണ്. മ​റ്റു​ള്ള​വ​ർ വീ​ടു​ക​ളി​ലും കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റു​ക​ളി​ലു​മാ​യി നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്നു. ഇ​തു​വ​രെ 318 പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ത​രാ​യി ജി​ല്ല​യി​ൽ മ​രി​ച്ചു.
കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ ന​ട​ക്കു​ന്ന ത്രി​ത​ല പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പ് മു​ൻ​നി​ർ​ത്തി മ​ല​പ്പു​റം ജി​ല്ല​യി​ൽ കോ​വി​ഡ് വ്യാ​പ​ന സാ​ധ്യ​ത സ​ജീ​വ​മാ​യി നി​ല​നി​ൽ​ക്കു​ന്ന​തു പൊ​തു​ജ​ന​ങ്ങ​ൾ തി​രി​ച്ച​റി​യ​ണം. ജി​ല്ല​യി​ൽ ആ​ദ്യ കോ​വി​ഡ് ഇ​ല​ക്ഷ​ൻ ക്ല​സ്റ്റ​ർ കൊ​ണ്ടോ​ട്ടി​യി​ൽ പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ അ​തീ​വ ജാ​ഗ്ര​ത​യാ​ണ് ഈ​ഘ​ട്ട​ത്തി​ൽ അ​നി​വാ​ര്യം. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും അ​ല്ലാ​തെ​യും വീ​ടു​ക​ളി​ൽ നി​ന്നു പു​റ​ത്തി​റ​ങ്ങു​ന്ന​വ​രും സാ​മൂ​ഹ്യ സ​ന്പ​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ടു​ന്ന​വ​രും ആ​രോ​ഗ്യ ജാ​ഗ്ര​ത നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കു​ക​യും മു​ൻ​ക​രു​ത​ലു​ക​ൾ സ്വീ​ക​രി​ക്കു​ക​യും വേ​ണം. ഇ​ക്കാ​ര്യ​ത്തി​ൽ അ​ലം​ഭാ​വം പാ​ടി​ല്ല. തെ​റ്റാ​യ സ​മീ​പ​ന​ങ്ങ​ൾ വൈ​റ​സ് ബാ​ധി​ത​രു​ടെ വ​ർ​ധ​ന​വി​നു കാ​ര​ണ​മാ​കും. തെ​ര​ഞ്ഞെ​ടു​പ്പ് ല​ഘു​ലേ​ഖ​ക​ള​ട​ക്കം വി​ത​ര​ണം ചെ​യ്യു​ന്ന​തി​ല​ട​ക്കം ആ​വ​ശ്യ​മാ​യ ജാ​ഗ്ര​ത പു​ല​ർ​ത്തു​ക​യും സാ​മൂ​ഹ്യ അ​ക​ലം ഉ​റ​പ്പാ​ക്കു​ക​യും വേ​ണ​മെ​ന്നു ഡി​എം​ഒ അ​റി​യി​ച്ചു. സ​ന്പ​ർ​ക്ക​മു​ള്ള​വ​ർ ഇ​ക്കാ​ര്യം മ​റ​ച്ചു​വ​ച്ച് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട​രു​ത്. ഇ​ത് സം​ബ​ന്ധി​ച്ചു ആ​രോ​ഗ്യ വ​കു​പ്പ് പു​റ​ത്തി​റ​ക്കി​യ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കു​ന്നു​ണ്ടെ​ന്നു ഉ​റ​പ്പു വ​രു​ത്ത​ണം.
ഏ​തെ​ങ്കി​ലും വി​ധ​ത്തി​ലു​ള്ള ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​യാ​ൽ അ​ടു​ത്തു​ള്ള ആ​രോ​ഗ്യ കേ​ന്ദ്രം, ജി​ല്ലാ​ത​ല ക​ണ്‍​ട്രോ​ൾ സെ​ൽ, ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​രു​മാ​യി ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട​ണ​മെ​ന്നും നേ​രി​ട്ട് ആ​ശു​പ​ത്രി​ക​ളി​ൽ പോ​ക​രു​തെ​ന്നും ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ പ​റ​ഞ്ഞു. 0483 2737858, 2737857, 2733251, 2733252, 2733253.