പ​ഴം, പ​ച്ച​ക്ക​റി ഇ​ന​ങ്ങ​ൾ​ക്ക് താ​ങ്ങു​വി​ല: പ്ര​ഖ്യാ​പ​നം ക​ട​ലാ​സി​ലു​റ​ങ്ങു​ന്നു
Tuesday, November 24, 2020 11:17 PM IST
ക​രു​വാ​ര​കു​ണ്ട്: പ​ഴം, പ​ച്ച​ക്ക​റി ഇ​ന​ങ്ങ​ൾ​ക്ക് സം​സ്ഥാ​ന സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച താ​ങ്ങു​വി​ല ക​ട​ലാ​സി​ലു​റ​ങ്ങു​ന്ന​താ​യി പ​രാ​തി. മു​ഖ്യ​മ​ന്ത്രി​യു​ടെ നൂ​റു​ദി​ന ക​ർ​മ പ​രി​പാ​ടി​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് സം​സ്ഥാ​ന​ത്ത് നേ​ന്ത്ര​ക്കാ​യ്ക്കും പ​ച്ച​ക്ക​റി​ക​ൾ​ക്കും താ​ങ്ങു​വി​ല​യും സം​ഭ​ര​ണ​വും പ്ര​ഖ്യാ​പി​ച്ച​ത്. 16 ഇ​നം പ​ച്ച​ക്ക​റി​ക​ൾ​ക്കാ​ണ് താ​ങ്ങു​വി​ല പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്. ഇ​തി​ൽ പാ​വ​ക്ക​ക്ക് 30 രൂ​പ​യാ​ണ് അ​ടി​സ്ഥാ​ന വി​ല. സ​ർ​ക്കാ​ർ പ്ര​ഖ്യാ​പ​നം വി​ശ്വ​സി​ച്ച് കൃ​ഷി​യി​റ​ക്കി​യ​വ​രാ​ണ് വെ​ട്ടി​ലാ​യ​ത്. പൊ​തു​മാ​ർ​ക്ക​റ്റി​ൽ ഒ​രു കി​ലോ പാ​വ​ക്കാ 15 രൂ​പ​യി​ൽ താ​ഴെ​യാ​ണ് ക​ർ​ഷ​ക​ർ​ക്ക് ല​ഭി​ക്കു​ന്ന വി​ല.​ഈ വി​ല മൂ​ന്നു പ​തി​റ്റാ​ണ്ടു​ക​ൾ​ക്ക് മു​ന്പു​ള്ള വി​ല​യാ​ണ​ന്നും ക​ർ​ഷ​ക​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. സ​ർ​ക്കാ​രി​ന്‍റെ അ​ടി​സ്ഥാ​ന വി​ല പ്ര​ഖ്യാ​പ​ന​ത്തി​ൽ വി​ശ്വ​സി​ച്ച് ചെ​റു​കി​ട ക​ർ​ഷ​ക​ർ മ​ല​യോ​ര​ങ്ങ​ളി​ലും മ​റ്റും വ​ൻ​തോ​തി​ൽ പാ​വ​ൽ കൃ​ഷി ന​ട​ത്തി​യി​ട്ടു​ണ്ട്.
ഒ​ന്ന​ര മാ​സ​ത്തി​നു​ള്ളി​ൽ വി​ള​വെ​ടു​പ്പു ന​ട​ത്താ​മെ​ന്ന​താ​ണ് ഇ​തി​ന്‍റെ പ്ര​ത്യേ​ക​ത. താ​ങ്ങു​വി​ല പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​രം തേ​ടി ക​ർ​ഷ​ക​ർ കൃ​ഷി വ​കു​പ്പ​ധി​കൃ​ത​രു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ൽ സ​ർ​ക്കാ​രിൽ​നി​ന്നു അ​റി​യി​പ്പ് ല​ഭി​ച്ചി​ല്ലെന്നാ​ണ് അ​വ​ർ വ്യ​ക്ത​മാ​ക്കു​ന്ന​ത്.​സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച ത​റ​വി​ല പ്ര​കാ​രം കാ​ർ​ഷി​കോ​ല്പ്പ​ന്ന​ങ്ങ​ൾ സം​ഭ​രി​ക്ക​ണ​മെ​ന്നാ​ണ് ക​ർ​ഷ​ക​രു​ടെ ആ​വ​ശ്യം. ഇ​ക്കാ​ര്യ​ത്തി​ൽ അ​ടി​യ​ന്തി​ര​മാ​യി കൃ​ഷി വ​കു​പ്പ് ഇ​ട​പെ​ട​ണ​മെ​ന്ന ആ​വ​ശ്യ​വും ശ​ക്ത​മാ​ണ്.