പ​രി​ശീ​ല​നം 30 മു​ത​ൽ
Friday, November 27, 2020 11:07 PM IST
മ​ല​പ്പു​റം: പോ​ളിം​ഗ് ഡ്യൂ​ട്ടി​ക്കാ​യി തെ​ര​ഞ്ഞെ​ടു​ത്തി​ട്ടു​ള്ള പ്രി​സൈ​ഡിം​ഗ് ഓ​ഫീ​സ​ർ, ഫ​സ്റ്റ് പോ​ളിം​ഗ് ഓ​ഫീ​സ​ർ എ​ന്നി​വ​ർ​ക്കു​ള്ള പ​രി​ശീ​ല​ന ക്ലാ​സു​ക​ൾ 30 മു​ത​ൽ ഡി​സം​ബ​ർ അ​ഞ്ചു വ​രെ ജി​ല്ല​യി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ക്കും. പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു​ള്ള നി​യ​മ​ന ഉ​ത്ത​ര​വി​ൽ അ​വ​ര​വ​ർ​ക്കു​ള്ള പ​രി​ശീ​ല​ന ക്ലാ​സി​ന്‍റെ സ്ഥ​ലം, തി​യ​തി, സ​മ​യം എ​ന്നി​വ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.
നി​യ​മ​ന ഉ​ത്ത​ര​വു ല​ഭി​ച്ചി​ട്ടു​ള്ള എ​ല്ലാ ഉ​ദ്യോ​ഗ​സ്ഥ​രും തെ​ര​ഞ്ഞെ​ടു​പ്പ് പ​രി​ശീ​ല​ന ക്ലാ​സു​ക​ളി​ൽ നി​ർ​ബ​ന്ധ​മാ​യും പ​ങ്കെ​ടു​ക്ക​ണം. പ​ങ്കെ​ടു​ക്കാ​ത്ത ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ തെ​ര​ഞ്ഞെ​ടു​പ്പ് ച​ട്ട പ്ര​കാ​ര​മു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും. സ്ഥാ​പ​ന മേ​ധാ​വി​ക​ൾ​ക്ക് ഇ-​ഡ്രോ​പ് സോ​ഫ്റ്റ് വെ​യ​റി​ൽ ക​ണ്‍​ഫ​മേ​ഷ​ൻ മെ​നു​വി​ൽ പോ​സ്റ്റിം​ഗ് ഓ​ർ​ഡ​ർ ക​ണ്‍​ഫ​മേ​ഷ​ൻ ന​ൽ​കി​യ​തി​നു ശേ​ഷം Posting Orderഉം Reserve Posting Order ഉം ​പോ​സ്റ്റ​ൽ ബാ​ല​റ്റ​ലു​ള്ള അ​പേ​ക്ഷ​യും ഡൗ​ണ്‍​ലോ​ഡ് ചെ​യ്യാം.