കെഎസ്എ​ഫ്ഇ​യി​ൽ വി​ജി​ല​ൻ​സ് മി​ന്ന​ൽ പ​രി​ശോ​ധ​ന
Friday, November 27, 2020 11:07 PM IST
മ​ല​പ്പു​റം: കേ​ര​ള സ്റ്റേ​റ്റ് ഫി​നാ​ൻ​ഷ്യ​ൽ കോ​ർ​പ്പ​റേ​ഷ​നി​ൽ (​കെഎസ്എ​ഫ്ഇ) മ​ല​പ്പു​റം ഈ​വ​നിം​ഗ് ബ്രാ​ഞ്ചി​ൽ വി​ജി​ലി​ൻ​സ് മി​ന്ന​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. പ​രി​ശോ​ധ​ന​യി​ൽ വ​ൻ ക്ര​മ​ക്കേ​ടു​ക​ൾ ക​ണ്ടെ​ത്തി.
ചി​റ്റാ​ള​ൻ​മാ​രി​ൽ നി​ന്നു ആ​ദ്യ ഗ​ഡു വ​സൂ​ലാ​ക്കാ​തെ ത​ന്നെ കെഎ​സ്എ​ഫ്ഇ​യു​ടെ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് ട്ര​ഷ​റി​യി​ൽ ഡെ​പ്പോ​സി​റ്റ് ന​ട​ത്തു​ന്ന​താ​യി ക​ണ്ടെ​ത്തി.
ചി​റ്റാ​ള​ൻ​മാ​ർ ന​ൽ​കു​ന്ന ചെ​ക്കു​ക​ൾ ക​ള​ക്ഷ​നാ​കു​ന്ന​തി​നു മു​ന്പ് ത​ന്നെ ഇ​വ​രെ ന​റു​ക്കി​ൽ ഉ​ൾ​പെ​ടു​ത്തു​ന്ന​താ​യും അ​വ​ർ​ക്ക് ചി​ട്ടി ല​ഭി​ച്ച​താ​യും ക​ണ്ടെ​ത്തി.
പ​ല ചി​ട്ടി​ക​ളി​ലും പ​കു​തി​യി​ല​ധി​കം ചി​റ്റാ​ള​ൻ​മാ​ർ തു​ക അ​ട​വാ​ക്കാ​തെ ത​ന്നെ കെഎ​സ്എ​ഫ്ഇ പൊ​ള​ള ചി​ട്ടി ന​ട​ത്തു​ന്ന​താ​യി പ​രി​ശോ​ധ​ന​യി​ൽ തെ​ളി​ഞ്ഞു.
വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​റു​ടെ ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ മ​ല​പ്പു​റം വി​ജി​ല​ൻ​സ് ഡെ​പ്യൂ​ട്ടി പോ​ലീ​സ് സൂ​പ്ര​ണ്ട് കെ.​പി സു​രേ​ഷ് ബാ​ബു​വി​ന്‍റെ നി​ർ​ദേ​ശ പ്ര​കാ​രം ഇ​ൻ​സ്പെ​ക്ട​ർ എം. ​ഗം​ഗാ​ധ​ര​നും പി. ​ഷം​സു​ദീ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.