തെ​ര​ഞ്ഞെ​ടു​പ്പ്: മാ​സ്റ്റ​ർ ട്രെ​യി​ന​ർ​മാ​ർ​ക്കു പ​രി​ശീ​ല​നം ന​ൽ​കി
Saturday, November 28, 2020 11:23 PM IST
മ​ല​പ്പു​റം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കാ​ര്യ​ക്ഷ​മ​മാ​യി ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നു സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ഏ​ർ​പ്പെ​ടു​ത്തി​യ പോ​ൾ മാ​നേ​ജ​ർ മൊ​ബൈ​ൽ ആ​പ്പി​നെ കു​റി​ച്ച് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ര​ണ്ടാം​ഘ​ട്ട പ​രീ​ശീ​ല​നം ന​ൽ​കി. 30 മു​ത​ൽ ഡി​സം​ബ​ർ അ​ഞ്ചു വ​രെ വി​വി​ധ ബ്ലോ​ക്കു​ത​ല മാ​സ്റ്റ​ർ ട്രെ​യി​ന​ർ​മാ​ർ​ക്കു​ള്ള ര​ണ്ടാം​ഘ​ട്ട പ​രി​ശീ​ല​ന​മാ​ണ് ന​ട​ക്കു​ന്ന​ത്. പോ​ൾ ആ​ക്ടി​വി​റ്റി​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യുന്ന​തി​നാ​യാ​ണ് ആ​പ്പി​ന്‍റെ മാ​സ്റ്റ​ർ ട്രെ​യി​ന​ർ​മാ​ർ​ക്കു പ​രി​ശീ​ല​നം ന​ൽ​കു​ന്ന​ത്.

പെ​രി​ന്ത​ൽ​മ​ണ്ണ താ​ലൂ​ക്ക് ഓ​ഫീ​സ് ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ എം.​വേ​ണു​ഗോ​പാ​ൽ, കെ.​സ​ദാ​ന​ന്ദ​ൻ (ഡി​ഡി​പി സീ​നി​യ​ർ സൂ​പ്ര​ണ്ട്), കെ.​അ​ബ്ദു​ൾ​നാ​സ​ർ (ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ ക​ള​ക്ട​റേ​റ്റ്്), എ. ​അ​ബ്ദു​ൾ​ഗ​ഫൂ​ർ (ഡി​ഡി​പി സീ​നി​യ​ർ സൂ​പ്ര​ണ്ട് പെ​ർ​ഫോ​മ​ൻ​സ് ആ​ൻ​ഡ് ഓ​ഡി​റ്റ് വി​ഭാ​ഗം) എ​ന്നി​വ​ർ പ​രി​ശീ​ല​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കി.

തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കാ​ര്യ​ക്ഷ​മ​മാ​യി ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നു സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ഏ​ർ​പ്പെ​ടു​ത്തി​യ മൊ​ബൈ​ൽ ആ​പ്പാ​യ പോ​ൾ മാ​നേ​ജ​ർ വോ​ട്ടെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ധാ​ന വി​വ​ര​ങ്ങ​ൾ വേ​ഗ​ത്തി​ൽ ജി​ല്ലാ ത​ല​ത്തി​ൽ ല​ഭ്യ​മാ​ക്കും. വോ​ട്ടെ​ടു​പ്പ് ദി​വ​സ​വും അ​തി​നു ത​ലേ ദി​വ​സ​വു​മാ​ണ് പോ​ൾ മാ​നേ​ജ​ർ ആ​പ്പ് ഉ​പ​യോ​ഗി​ക്കു​ക.

വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങു​ന്ന​തു മു​ത​ൽ വോ​ട്ടെ​ടു​പ്പ് ക​ഴി​ഞ്ഞു തി​രി​ച്ചു ഏ​ൽ​പ്പി​ക്കു​ന്ന​തു​വ​രെ​യു​ള്ള എ​ല്ലാ വി​വ​ര​ങ്ങ​ളും ആ​പ്പി​ൽ രേ​ഖ​പ്പെ​ടു​ത്തും. വോ​ട്ടെ​ടു​പ്പ് ദി​വ​സം കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ എ​ല്ലാ ബൂ​ത്തു​ക​ളി​ൽ നി​ന്നു വോ​ട്ടിം​ഗ് ശ​ത​മാ​നം ആ​പ്പി​ലൂ​ടെ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു ന​ൽ​കാം. നാ​ഷ​ണ​ൽ ഇ​ൻ​ഫ​ർ​മാ​റ്റി​ക്സ് സെ​ന്‍റ​റാ​ണ് ആ​പ്പ് വി​ക​സി​പ്പി​ച്ചെ​ടു​ത്ത​ത്.

മു​ൻ​കൂ​ട്ടി നി​ശ്ച​യി​ച്ച 21 ചോ​ദ്യാ​വ​ലി​ക​ളാ​ണ് ആ​പ്പി​ലു​ള്ള​ത്. ഇ​തി​ലൂ​ടെ പോ​ളിം​ഗ് സ്റ്റേ​ഷ​നി​ലേ​ക്കു നി​യ​മി​ക്ക​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ പു​റ​പ്പെ​ട്ട് തി​രി​ച്ചെ​ത്തു​ന്ന​തു വ​രെ​യു​ള്ള വി​വ​ര​ങ്ങ​ൾ ആ​പ്പി​ൽ രേ​ഖ​പ്പെ​ടു​ത്തും. പ്രി​സൈ​ഡിം​ഗ് ഓ​ഫീ​സ​ർ, ഫ​സ്റ്റ് പോ​ളിം​ഗ് ഓ​ഫീ​സ​ർ, സെ​ക്ട​റ​ൽ ഓ​ഫീ​സ​ർ എ​ന്നി​വ​ർ​ക്കാ​ണ് ആ​പ്പ് ഉ​പ​യോ​ഗി​ക്കാ​ൻ സാ​ധി​ക്കു​ക. ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മൊ​ബൈ​ൽ ഫോ​ണി​ലേ​ക്കു വ​രു​ന്ന ഒ​ടി​പി ന​ന്പ​ർ ഉ​പ​യോ​ഗി​ച്ചാ​ണ് ആ​പ്പ് ഓ​പ്പ​ണ്‍ ചെ​യ്യു​ന്ന​ത്.

ബൂ​ത്തു​ക​ളി​ലേ​ക്കു പു​റ​പ്പെ​ടു​ന്ന​തി​നു മു​ന്പു ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു ന​ന്പ​ർ അ​പ്ഡേ​റ്റ് ചെ​യ്യാ​നു​ള്ള സം​വി​ധാ​നം തെ​ര​ഞ്ഞെ​ടു​പ്പ് സാ​മ​ഗ്രി​ക​ൾ വി​ത​ര​ണം ചെ​യ്യു​ന്ന കേ​ന്ദ്ര​ങ്ങ​ളി​ൽ ല​ഭി​ക്കും. ജി​ല്ലാ​ത​ല നോ​ഡ​ൽ ഓ​ഫീ​സ​ർ​മാ​ർ​ക്കാ​ണ് പോ​ൾ മാ​നേ​ജ​ർ ആ​പ്പ് ഉ​പ​യോ​ഗി​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കേ​ണ്ട ചു​മ​ത​ല.