പ്ര​ള​യ​ത്തി​ൽ വീ​ടു ന​ശി​ച്ച കു​ടും​ബ​ത്തി​ന് ഡോ​ക്ട​ർ​മാ​ർ വീ​ട് നി​ർ​മി​ച്ചു ന​ൽ​കി
Sunday, November 29, 2020 11:43 PM IST
നി​ല​ന്പൂ​ർ: പ്ര​ള​യ​ത്തി​ൽ വീ​ട് ന​ഷ്ട​പ്പെ​ട്ട കു​ടും​ബ​ത്തി​ന് ഡോ​ക്ട​ർ​മാ​രു​ടെ ക്ല​ബ് വീ​ട് നി​ർ​മി​ച്ചു ന​ൽ​കി. ക​ഴി​ഞ്ഞ പ്ര​ള​യ​ത്തി​ൽ വീ​ട് ത​ക​ർ​ന്ന നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭ​യി​ലെ ചാ​രം​കു​ളം ഡി​വി​ഷ​നി​ലെ കു​ണ്ടു​കു​ളി ബ​ഷീ​റി​നാ​ണ് ഡോ​ക്ട​ർ​മാ​രു​ടെ ക്ല​ബാ​യ മ​ല​ബാ​ർ ഡെ​ർ​മ​റ്റോ​ള​ജി ക്ല​ബ് വീ​ട് നി​ർ​മി​ച്ചു ന​ൽ​കി​യ​ത്. ഒ​ൻ​പ​ത് ല​ക്ഷം രൂ​പ ചി​ല​വ​ഴി​ച്ചാ​ണ് വീ​ട് നി​ർ​മി​ച്ച​ത്.

കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് ന​ട​ന്ന ച​ട​ങ്ങി​ൽ മ​ല​ബാ​ർ ഡെ​ർ​മ​റ്റോ​ള​ജി ക്ല​ബ് പ്ര​സി​ഡ​ന്‍റ് ഡോ.​പ്ര​സ​ന്ന​കു​മാ​ർ താ​ക്കോ​ൽ​ദാ​നം നി​ർ​വ​ഹി​ച്ചു. ഡോ.​പ്ര​ശാ​ന്ത്, ഡോ.​ഷൈ​ല​ജ, ഡോ. ​റു​ക്സാ​ന എ​ന്നി​വ​രും വീ​ട് നി​ർ​മാ​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ ക​മ്മി​റ്റി അം​ഗ​ങ്ങ​ളും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.