കേ​ന്ദ്ര വ​നം, പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ക​ര​ടു​വി​ജ്ഞാ​പ​നം: കാളികാവ് പോ​സ്റ്റോ​ഫീ​സി​നു മു​ന്പി​ൽ ധ​ർ​ണ
Sunday, November 29, 2020 11:43 PM IST
ക​രു​വാ​ര​കു​ണ്ട്:​ സൈ​ല​ന്‍റ് വാ​ലി ദേ​ശീ​യ ഉ​ദ്യാ​ന​ത്തി​ന് ചു​റ്റു​മാ​യി 148 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ർ സ്ഥ​ലം പ​രി​സ്ഥി​തി ലോ​ല മേ​ഖ​ല​യാ​ക്കാ​നു​ള്ള കേ​ന്ദ്ര വ​നം പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ക​ര​ടു​വി​ജ്ഞാ​പ​ന​ത്തി​നെ​തി​രെ കാളികാവ് ഹെ​ഡ് പോ​സ്റ്റോ​ഫീ​സി​നു മു​ന്നി​ൽ വ്യാ​പാ​രി​ക​ളും കി​ഫാ​ക​ർ​ഷ​ക കൂ​ട്ടാ​യ്മ​യും സം​യു​ക്ത​മാ​യി ന​ട​ത്തു​ന്ന ധ​ർ​ണ​യും ഉ​പ​വാ​സ​വും നാ​ളെ ന​ട​ക്കും. രാ​വി​ലെ 10ന് ​എം.​കു​ഞ്ഞു​മു​ഹ​മ്മ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്യും (കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മ​ിതി ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി) പ്ര​വീ​ണ്‍ ജോ​ർ​ജ് ക​ടു​ക​പ​ള്ളി​ൽ, വി​നോ​ദ് പി.​മേ​നോ​ൻ, സി​ബി ചെ​റി​യാ​ൻ വ​യ​ലി​ൽ തു​ട​ങ്ങി​യ​വ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും