ദു​രി​ത​ത്തി​ന്‍റെ അ​ര​നൂ​റ്റാ​ണ്ട് പി​ന്നി​ട്ട് തോ​ട്ട​പ്പ​ള്ളി നി​വാ​സി​ക​ൾ
Tuesday, December 1, 2020 11:56 PM IST
നി​ല​ന്പൂ​ർ: 21-ാം നൂ​റ്റാ​ണ്ടി​ലും സ്വ​ന്ത​മാ​യി ഒ​രു റോ​ഡു പോ​ലു​മി​ല്ലാ​തെ ദു​രി​തം പേ​റു​ക​യാ​ണ് ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്നാം വാ​ർ​ഡാ​യ വാ​ളം​തോ​ട്ടി​ലെ തോ​ട്ട​പ്പ​ള്ളി നി​വാ​സി​ക​ളാ​യ 36 ഓ​ളം കു​ടും​ബ​ങ്ങ​ൾ. നാ​ല് പ​തി​റ്റാ​ണ്ടാ​യി ഇ​വ​ർ തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ങ്ങ​ളി​ൽ ഒ​രാ​വ​ശ്യം മാ​ത്ര​മാ​ണ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കു മു​ന്നി​ൽ ഉ​ന്ന​യി​ക്കു​ന്ന​ത്. ത​ങ്ങ​ളു​ടെ വീ​ട്ടു​മു​റ്റ​ത്ത് ബ​സ് വ​രേ​ണ്ടാ. പ​ക്ഷേ ഒ​രു ജീ​പ്പോ ഓ​ട്ടോ​റി​ക്ഷ​യോ കാ​റോ വ​രാ​ൻ ഒ​രു റോ​ഡ്. പ​ക്ഷേ വോ​ട്ടു വാ​ങ്ങി വി​ജ​യി​ച്ചു പോ​യ​വ​ർ പീ​ന്നീ​ട് തി​രി​ഞ്ഞു നോ​ക്കി​യി​ല്ല. ഇ​ന്നും ഒ​രു ബൈ​ക്ക് പോ​ലും പോ​കാ​ൻ മ​ടി​ക്കു​ന്ന പൊ​ട്ടി​പ്പൊ​ളി​ഞ്ഞ റോ​ഡ് മാ​ത്രം.
ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ലും സ്ഥാ​നാ​ർ​ഥി​ക​ളു​ടെ വാ​ഗ്ദാ​നം റോ​ഡ് മാ​ത്രം. സ്ഥ​ലം എം​എ​ൽ​എ​മാ​ർ, ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ എ​ല്ലാ​വ​ർ​ക്ക് മു​ന്നി​ലും റോ​ഡ് വേ​ണ​മെ​ന്ന ആ​വ​ശ്യം പ​ല​വ​ട്ടം ആ​വ​ർ​ത്തി​ച്ചി​ട്ടും എ​ന്തി​നാ തോ​ട്ട​പ്പ​ള്ളി​കാ​ർ​ക്ക് ഒ​രു റോ​ഡ് എ​ന്ന നി​ല​പാ​ടാ​ണ് ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്കു​ള്ള​ത്. ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ന്‍റെ ആ​സ്ഥാ​ന​മാ​യ അ​ക​ന്പാ​ട​ത്തേ​ക്ക് തോ​ട്ട​പ്പ​ള്ളി നി​വാ​സി​ക​ൾ​ക്ക് എ​ത്താ​ൻ 25 കി​ലോ​മീ​റ്റ​ർ യാ​ത്ര ചെ​യ്യ​ണം. 2000 രൂ​പ വ​രെ ജീ​പ്പു​കൂ​ലി ന​ൽ​ക​ണം. റോ​ഡി​ന്‍റെ സ്ഥി​തി അ​ത്ര​ക്കും പ​രി​താ​പ​ക​ര​മാ​ണ്. 1988 ൽ ​ചാ​ലി​യാ​ർ ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് രൂ​പ​പ്പെ​ട്ട​പ്പോ​ൾ പെ​രു​വ​ന്പാ​ടം വാ​ർ​ഡി​ന്‍റെ ഭാ​ഗ​മാ​യി​രു​ന്നു തോ​ട്ട​പ്പ​ള്ളി. 1995-ൽ ​വാ​ളാം​തോ​ട് വാ​ർ​ഡ് നി​ല​വി​ൽ വ​ന്നു.
പ​ക്ഷേ 2020 ആ​യി​ട്ടും തോ​ട്ട​പ്പ​ള്ളി​ക്കാ​രു​ടെ റോ​ഡ് എ​ന്ന ആ​വ​ശ്യം മാ​ത്രം ബാ​ക്കി​യാ​യി. ഒ​ന്ന് ആ​ശു​പ​ത്രി​യി​ൽ പോ​ക​ണ​മെ​ങ്കി​ൽ 25 കി​ലോ​മീ​റ്റ​റോ​ളം സ​ഞ്ച​രി​ച്ച് കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ തി​രു​വ​ന്പാ​ടി​യി​ലോ കൂ​ട​ര​ഞ്ഞി​യി​ലോ മ​ല​പ്പു​റം ജി​ല്ല​യി​ലെ നി​ല​ന്പൂ​രി​ലോ എ​ത്ത​ണം. എം​എ​ൽ​എ ഫ​ണ്ട്, എം​പി ഫ​ണ്ട്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഫ​ണ്ട്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഫ​ണ്ട്, ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് ഫ​ണ്ട് ഇ​തി​ൽ ഒ​ന്നും തോ​ട്ട​പ്പ​ള്ളി​കാ​ർ​ക്കി​ല്ല. അ​തി​നാ​ൽ ത​ന്നെ തോ​ട്ട​പ്പ​ള്ളി​ക്കാ​രു​ടെ മ​ന​സ് മാ​റ്റാ​ൻ സ്ഥാ​നാ​ർ​ഥി​ക​ൾ ദി​വ​സ​വും വോ​ട്ട് തേ​ടി കാ​ണാ​നെ​ത്തു​ന്നു. ഡി​സം​ബ​ർ 14 വ​രെ മാ​ത്ര​മേ ഈ ​സ്നേ​ഹം ഉ​ണ്ടാ​കു​വെ​ന്ന് തോ​ട്ട​പ്പ​ള്ളി​കാ​ർ പ​റ​യു​ന്നു.