നൂ​റു ലി​റ്റ​ർ വാ​ഷ് പി​ടി​ച്ചെ​ടു​ത്തു
Tuesday, December 1, 2020 11:56 PM IST
നി​ല​ന്പൂ​ർ: വ്യാ​ജ ചാ​രാ​യം നി​ർ​മി​ക്കാ​ൻ സൂ​ക്ഷി​ച്ച വാ​ഷ് എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പി​ടി​ച്ചെ​ടു​ത്തു. അ​മ​ര​ന്പ​ലം പ​ഞ്ചാ​യ​ത്തി​ലെ പു​ഞ്ച​യി​ൽ റീ​ഗ​ൽ എ​സ്റ്റേ​റ്റി​ന് സ​മീ​പം ചെ​ര​ങ്ങാ​ത്തോ​ടി​ലാ​ണ് വാ​ഷ് സൂ​ക്ഷി​ച്ചു​വെ​ച്ചി​രു​ന്ന​ത്.
പു​ഞ്ച​യി​ലെ ക്ലി​ന്‍റ് ആ​ർ​ട്സ് ആ​ൻ​ഡ് സ്പോ​ർ​ട്സ് ക്ല​ബ്ബ് അം​ഗ​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ഇ​വ പി​ടി​ച്ച​ത്.​പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ​മാ​രാ​യ പി. ​സു​ധാ​ക​ര​ൻ, ബാ​ബു ജെ​യിം​സ്, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ജ​യ​ൻ, കെ.​രാ​ജീ​വ്, വ​നി​താ സി​ഇ​ഒ സ​നി​റ എ​ന്നി​വ​രാ​ണ് വാ​ഷും മ​റ്റും പി​ടി​ച്ച​ത്.

ക്രി​സ്മ​സ് കി​റ്റ്
വി​ത​ര​ണം നാ​ളെ മു​ത​ൽ

മ​ഞ്ചേ​രി: റേ​ഷ​ൻ​ക​ട​ക​ൾ വ​ഴി ഈ ​മാ​സം മൂ​ന്നു മു​ത​ൽ സൗ​ജ​ന്യ ക്രി​സ്മ​സ് ഭ​ക്ഷ്യ​ക്കി​റ്റ് വി​ത​ര​ണം ചെ​യ്യു​മെ​ന്നു താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ർ അ​റി​യി​ച്ചു.
അ​തേ​സ​മ​യം ഒ​ക്ടോ​ബ​റി​ലെ കി​റ്റ് വാ​ങ്ങാ​നു​ള്ള അ​വ​സാ​ന തി​യ​തി ഡിം​സം​ബ​ർ അ​ഞ്ചാ​ക്കി. ന​വം​ബ​റി​ലെ കി​റ്റ് വി​ത​ര​ണം ഇ​തോ​ടൊ​പ്പം തു​ട​രും. ന​വം​ബ​റി​ലെ റീ​ട്ടെ​യി​ൽ റേ​ഷ​ൻ വി​ത​ര​ണ​വും അ​ഞ്ചു​വ​രെ ദീ​ർ​ഘി​പ്പി​ച്ച​താ​യി സി​വി​ൽ സ​പ്ലൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.