ആ​രോ​ഗ്യ​വ​കു​പ്പി​നെ ഉ​പ​യോ​ഗി​ച്ച് എ​ൽ​ഡി​എ​ഫ് വോ​ട്ട​ർ​മാ​രെ സ്വാ​ധീ​നി​ക്കു​ന്നു​വെ​ന്ന് ആ​രോ​പ​ണം
Wednesday, December 2, 2020 12:00 AM IST
നി​ല​ന്പൂ​ർ: ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ൽ ആ​രോ​ഗ്യ വ​കു​പ്പി​നെ ഉ​പ​യോ​ഗി​ച്ച് മു​ൻ ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ടി.​ഉ​സ്മാ​നും ഇ​ട​തു​പ​ക്ഷ​വും വോ​ട്ട​ർ​മാ​രെ സ്വാ​ധീ​നി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്ന് യു​ഡി​എ​ഫ് നേ​താ​ക്ക​ൾ നി​ല​ന്പൂ​രി​ൽ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ കു​റ്റ​പ്പെ​ടു​ത്തി. ചാ​ലി​യാ​ർ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​ടി.​എ​ൻ. അ​നൂ​പി​നെ​തി​രെ​യും രൂ​ക്ഷ വി​മ​ർ​ശ​ന​മാ​ണു​യ​ർ​ത്തി​യ​ത്. കോ​വി​ഡ് 19-തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക്വാ​റ​ന്‍റൈനി​ൽ ക​ഴി​യു​ന്ന​വ​രു​ടെ പേ​രു​ക​ൾ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ മു​ൻ ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ക​ളി​ക്കു​ന്ന് വാ​ർ​ഡി​ലെ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യു​മാ​യ പി.​ടി.​ഉ​സ്മാ​ന് ചോ​ർ​ത്തി കൊ​ടു​ക്കു​ക​യാ​ണെ​ന്നും ക​ള​ക്കു​ന്ന് വാ​ർ​ഡി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​കൂ​ടി​യാ​യ തോ​ണി​ക്ക​ട​വ​ൻ ഷൗ​ക്ക​ത്ത് പ​റ​ഞ്ഞു. വാ​ർ​ഡു​ക​ളി​ലെ ആ​ർ​ആ​ർ​ടി ടീ​മി​നെ ഡോ​ക്ട​ർ കാ​ര്യ​ങ്ങ​ൾ അ​റി​യി​ക്കു​ന്നി​ല്ല. ഇ​ട​തു​പ​ക്ഷ സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യു​ന്ന​വ​ർ​ക്ക് ആ​വ​ശ്യ​മാ​യ സ​ഹാ​യ​ങ്ങ​ൾ ന​ൽ​കി വോ​ട്ട് ഉ​റ​പ്പി​ക്കാ​ൻ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ജീ​വ​ന​ക്കാ​ർ സ​ഹാ​യി​ക്കു​ക​യാ​ണെ​ന്നാ​ണ് ആ​രോ​പ​ണം.
വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ തോ​ണി​ക്ക​ട​വ​ൻ ഷൗ​ക്ക​ത്ത്, നാ​ല​ക​ത്ത് ഹൈ​ദ​ര​ലി എ​ന്നി​വ​ർ​ക്ക് പു​റ​മെ യുഡിഎ​ഫ് ചാ​ലി​യാ​ർ മ​ണ്ഡ​ലം ക​ണ്‍​വീ​ന​ർ ക​ല്ല​ട കു​ഞ്ഞു​മു​ഹ​മ്മ​ദ്, പൂ​ക്കോ​ട​ൻ നൗ​ഷാ​ദ് എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.