പു​ക പ​രി​ശോ​ധ​നാ കേ​ന്ദ്ര​ങ്ങ​ൾ: ഓ​ണ്‍​ലൈ​ൻ ബ​ന്ധി​പ്പി​ക്ക​ൽ ഫ​ലം കാ​ണു​ന്നു
Wednesday, December 2, 2020 12:00 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പു​ക പ​രി​ശോ​ധ​നാ കേ​ന്ദ്ര​ങ്ങ​ൾ ഓ​ണ്‍​ലൈ​ൻ ബ​ന്ധി​പ്പി​ക്ക​ൽ ഫ​ലം കാ​ണു​ന്നു. പെ​രി​ന്ത​ൽ​മ​ണ്ണ ആ​ർ​ടി ഓ​ഫീ​സി​നു കീ​ഴി​ൽ 12 പു​ക​പ​രി​ശോ​ധ​ന കേ​ന്ദ്ര​ങ്ങ​ളാ​ണു​ള്ള​ത്. അ​തി​ൽ ഇ​തി​ൽ നാ​ലെ​ണ്ണം പൂ​ർ​ണ​മാ​യും നാ​ലെ​ണ്ണം ഭാ​ഗി​ക​മാ​യും മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്‍റെ സൈ​റ്റു​മാ​യി ബ​ന്ധി​പ്പി​ച്ചു.
ര​ണ്ടാ​ഴ്ച​ക്കു​ള്ളി​ൽ 930 വാ​ഹ​ന​ങ്ങ​ൾ പ​രി​ശോ​ധി​ച്ച​തി​ൽ ഇ​തി​ൽ 900 വാ​ഹ​ന​ങ്ങ​ൾ മാ​ത്ര​മേ കൃ​ത്യ​ത പാ​ലി​ച്ചു​ള്ളൂ​വെ​ന്ന​താ​ണ് വ​കു​പ്പി​ന്‍റെ സൈ​റ്റി​ൽ ല​ഭി​ച്ച ക​ണ​ക്കു​ക​ൾ. അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണ തോ​ത് കൂ​ടു​ത​ലു​ള്ള ഡീ​സ​ൽ വാ​ഹ​ന​ങ്ങ​ളാ​ണ് പ​രാ​ജ​യ​പ്പെ​ട്ട​തി​ൽ ഏ​റെ​യും. പു​ക പ​രി​ശോ​ധ​ന കേ​ന്ദ്ര​ങ്ങ​ൾ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് വാ​ഹ​ന സൈ​റ്റു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി​യ​തോ​ടെ പ​രി​ശോ​ധ​ന സ​മ​യ​ത്ത് സ​ർ​ട്ടി​ഫി​ക്ക​റ്റ് ഡി​ജി​റ്റ​ൽ പ​ക​ർ​പ്പ് വാ​ഹ​ന​പ​രി​ശോ​ധ​ന​ക്കാ​ർ​ക്ക് ന​ൽ​കാ​നാ​കും. മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ​സ് ഇ​ൻ​സ്പെ​ക്ട​ർ ബി​നോ​യ് വ​ർ​ഗീ​സ് ആ​ണ് നോ​ഡ​ൽ ഓ​ഫീ​സ​ർ. 15 ന​കം മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പു​മാ​യി ബ​ന്ധി​പ്പി​ക്കാ​ത്ത പു​ക പ​രി​ശോ​ധ​ന കേ​ന്ദ്ര​ങ്ങ​ൾ​ക്കു അ​ട​ച്ചു​പൂ​ട്ടാ​ൻ നോ​ട്ടീ​സ് ന​ൽ​കു​മെ​ന്നു പെ​രി​ന്ത​ൽ​മ​ണ്ണ ജോ​യി​ന്‍റ്് ആ​ർ​ടി​ഒ സി.​യു.മു​ജീ​ബ് അ​റി​യി​ച്ചു.