സ​വേ​രി​യ​ൻ പു​ര​സ്കാ​ര സമർപ്പണം ഇന്ന്
Wednesday, December 2, 2020 11:26 PM IST
കോ​ഴി​ക്കോ​ട്: സെ​ന്‍റ് സേ​വി​യേ​ഴ്സ് ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് എ​ര​ഞ്ഞി​പ്പാ​ലം സെ​ന്‍റ് സേ​വി​യേ​ഴ്സ് കോ​ള​ജ് ഏ​ർ​പ്പെ​ടു​ത്തി​യ സെ​ന്‍റ് ഫ്രാ​ൻ​സി​സ് സേ​വി​യേ​ഴ്സി​ന്‍റെ പേ​രി​ലു​ള്ള പ്ര​ഥ​മ സ​വേ​രി​യ​ൻ പു​ര​സ്കാ​രം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് കോ​ള​ജി​ൽ ബി​ഷ​പ് ഡോ.വ​ർ​ഗീ​സ് ച​ക്കാ​ല​യ്ക്ക​ൽ ചെ​ല​വൂ​ർ കാ​ളാ​ണ്ടി​ത്താ​ഴം ദ​ർ​ശ​നം സാം​സ്കാ​രി​ക വേ​ദി​ക്ക് സ​മ്മാ​നി​ക്കും.

പ​രി​സ്ഥി​തി -ഊ​ർ​ജ മേ​ഖ​ല​ക​ളി​ൽ ജി​ല്ല​യി​ലെ മി​ക​ച്ച പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ദ​ർ​ശ​നം സാം​സ്കാ​രി​ക വേ​ദി​യെ സ​മ്മാ​ന​ത്തി​ന് അ​ർ​ഹ​മാ​ക്കി​യ​ത്. 25001 രൂ​പ​യും പ്ര​ശം​സാ​പ​ത്ര​വും അ​ട​ങ്ങി​യ​താ​ണ് പു​ര​സ്കാ​രം. കോ​ള​ജ് മാ​നേ​ജ​ർ മോ​ൺ.​വി​ൻ​സെ​ന്‍റ് അ​റ​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.