സ്ഥാ​നാ​ർ​ഥി​ക്ക് തെരഞ്ഞെടുപ്പ് ചിഹ്നം സമ്മാനമായി നൽകി
Wednesday, December 2, 2020 11:26 PM IST
കു​റ്റ്യാ​ടി : കോ​ഴി​ക്കോ​ട് ജി​ല്ല പ​ഞ്ചാ​യ​ത്തി​ലേ​ക്ക് കു​റ്റ്യാ​ടി ഡി​വി​ഷ​നി​ൽ നി​ന്ന് ജ​ന​വി​ധി തേ​ടു​ന്ന യു​ഡി​എ​ഫ് സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി സാ​ജി​ത പ​ന​യു​ള്ള​ക​ണ്ടി​യെ തെ​ര​ഞ്ഞെ​ടു​പ്പ് ചി​ഹ്ന​മാ​യ മൊ​ബൈ​ൽ ഫോൺ ന​ൽ​കി സ്വീ​ക​രി​ച്ചു. ജ​ന​സ​മ്പ​ർ​ക്ക പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി കു​റ്റ്യാ​ടി​യി​ലെ മൊ​ബൈ​ൽ കെ​യ​ർ ഷോ​പ്പി​ൽ എ​ത്തി​യ സ്ഥാ​നാ​ർ​ഥി​യെ ക​ണ്ട ക​ട​യു​ട​മ അ​ഭി​ലാ​ഷും സെ​യി​ൽ​സ് മാ​നേ​ജ​ർ ശ്രീ​ഞ്ച് മ​റ്റു ജീ​വ​ന​ക്കാ​രും സ്ഥാ​നാ​ഥി​യെ തെ​ര​ഞ്ഞെ​ടു​പ്പ് ചി​ഹ്നം ന​ൽ​കി സ്വീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.

വേ​ളം, മ​രു​തോ​ങ്ക​ര, കു​റ്റ്യാ​ടി, കാ​യ​ക്കൊ​ടി, ന​രി​പ്പ​റ്റ, കാ​വി​ലും​പാ​റ പ​ഞ്ചാ​യ​ത്തു​ക​ൾ ചേ​ർ​ന്ന ഡി​വി​ഷ​നാ​ണ് കു​റ്റ്യാ​ടി ജി​ല്ല പ​ഞ്ചാ​യ​ത്ത് ഡി​വി​ഷ​ൻ. ക​ഴി​ഞ്ഞ ത​വ​ണ എ​ൽ​ഡി​എ​ഫ് ആ​ണ് വി​ജ​യി​ച്ചി​രു​ന്ന​ത്.