അ​ഴി​മ​തി​ക്ക് തെ​ര​ഞ്ഞെ​ടു​പ്പി​ലൂ​ടെ ജ​ന​ങ്ങ​ള്‍ മ​റു​പ​ടി ന​ല്‍​കും: ഉ​മ്മ​ന്‍​ചാ​ണ്ടി
Wednesday, December 2, 2020 11:27 PM IST
കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്ത് ന​ട​ക്കു​ന്ന അ​ഴി​മ​തി​ക​ള്‍​ക്ക് ജ​നം മ​റു​പ​ടി ന​ല്‍​കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പാ​ണി​തെ​ന്ന് മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍​ചാ​ണ്ടി. അ​ധി​കാ​ര​ത്തി​ലൂ​ടെ എ​ന്തും ചെ​യ്യാ​മെ​ന്ന സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ ധാ​ര്‍​ഷ​ട്യ​ത്തി​നു​ള്ള തി​രി​ച്ച​ടി ജ​ന​ങ്ങ​ള്‍ വോ​ട്ടി​ലൂ​ടെ ന​ല്‍​കും. ജ​ന​ദ്രോ​ഹ​പ​ര​മാ​യ ഭ​ര​ണം കാ​ഴ്ച​വ​ച്ച​തി​നെ​തി​രെ ജ​നം പ്ര​തി​ക​രി​ക്കു​ന്ന നി​ര്‍​ണാ​യ​ക തെ​ര​ഞ്ഞെ​ടു​പ്പാ​ണി​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

"ന​ഗ​ര​മാ​റ്റ​ത്തി​നാ​യി ഒ​സി ക്കൊ​പ്പം' എ​ന്ന പേ​രി​ല്‍ ഡി​സി​സി​യി​ല്‍ ന​ട​ത്തി​യ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കേ​ര​ളം പോ​ലൊ​രു സം​സ്ഥാ​ന​ത്ത് അ​ഭി​പ്രാ​യ സ്വാ​ത​ന്ത്രം ത​ട​യു​ന്ന നി​യ​മം ച​ര്‍​ച്ച​യി​ല്ലാ​തെ ഓ​ര്‍​ഡി​ന​ന്‍​സാ​യി കൊ​ണ്ടു​വ​ന്ന​ത് ക​റു​ത്ത അ​ധ്യാ​യ​മാ​ണ്. എ​ല്‍​ഡി​എ​ഫ് ഭ​രി​ച്ച നാ​ലു​പ​തി​റ്റാ​ണ്ടു കാ​ലം കോ​ഴി​ക്കോ​ട് കോ​ര്‍​പ​റേ​ഷ​നി​ല്‍ വി​ക​സ​നം നാ​മ​മാ​ത്ര​മാ​ണ്. വി​ക​സ​ന​ത്തി​ന് പ​ക​രം പ​രാ​തി​യും ആ​ക്ഷേ​പ​ങ്ങ​ളു​മാ​ണ് എ​ല്‍​ഡി​എ​ഫ് ഭ​ര​ണ​ത്തി​നെ​തി​രെ ഉ​യ​ര്‍​ന്ന​ത്. വ​നി​ത​ക​ളു​ടെ ഉ​ന്ന​മ​ന​ത്തി​നെ​ന്ന പേ​രി​ല്‍ കൊ​ട്ടി​യാ​ഘോ​ഷി​ച്ച വ​നി​താ​മാ​ള്‍ ന​ഷ്ട​ത്തി​ലാ​ക്കി.

സം​രം​ഭ​ക​രാ​യ വ​നി​ത​ക​ളെ സ​ര്‍​ക്കാ​ര്‍ തെ​രു​വി​ല്‍ ഇ​റ​ക്കി. പ്ര​യോ​ഗി​ക​മാ​യ വി​ക​സ​ന പ​ദ്ധ​തി​ക​ളും പ്ര​ഖ്യാ​പ​ന​ങ്ങ​ളു​മാ​ണ് യു​ഡി​എ​ഫ് പ്ര​ക​ട​ന പ​ത്രി​ക​യി​ലൂ​ടെ​യും ഉ​യ​ര്‍​ത്തു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വി​ക​സ​നം ന​യി​ക്ക​ട്ടെ രാ​ഷ്ട്രീ​യം പി​ന്നെ​യാ​കാം എ​ന്ന യു​ഡി​എ​ഫി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് മു​ദ്രാ​വാ​ക്യ​ത്തി​ന്‍റെ റി​ലീ​സിം​ഗ് ഉ​മ്മ​ന്‍​ചാ​ണ്ടി നി​ര്‍​വ​ഹി​ച്ചു. യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ര്‍​മാ​ന്‍ കെ. ​ബാ​ല​നാ​രാ​യ​ണ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.