തെ​ര​ഞ്ഞെ​ടു​പ്പ് ഭി​ന്ന​ശേ​ഷി സൗ​ഹൃ​ദ​പ​രം
Friday, December 4, 2020 12:45 AM IST
കോ​ഴി​ക്കോ​ട്: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലെ പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ള്‍ ഭി​ന്ന​ശേ​ഷി സൗ​ഹൃ​ദ​പ​ര​മാ​ക്കു​ന്ന​തി​ന് ജി​ല്ലാ ഭ​ര​ണ​കൂ​ടം ന​ട​പ​ടി​ക​ള്‍ തു​ട​ങ്ങി. ഓ​രോ പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളു​ടെ​യും പ​രി​ധി​യി​ലു​ള്ള ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ ലി​സ്റ്റ് ത​യ്യാ​റാ​ക്കി​ക്ക​ഴി​ഞ്ഞു. ബൂ​ത്തി​ലേ​ക്ക് വാ​ഹ​ന​ങ്ങ​ള്‍ ക​യ​റ്റു​ന്ന​തി​നു​ള്ള സൗ​ക​ര്യ​ങ്ങ​ള്‍ ഉ​ണ്ടാ​കും.
ആ​വ​ശ്യ​മെ​ങ്കി​ല്‍ സൗ​ജ​ന്യ വാ​ഹ​ന സൗ​ക​ര്യ​വും ഒ​രു​ക്കും. സു​ഗ​മ​മാ​യി പ്ര​വേ​ശി​ക്കാ​ന്‍ പ​റ്റു​ന്ന രീ​തി​യി​ല്‍ റാം​പ് സൗ​ക​ര്യം ഉ​ണ്ടാ​വും. ക്യൂ ​നി​ല്‍​ക്കാ​തെ ത​ന്നെ അ​വ​ര്‍​ക്ക് ബൂ​ത്തി​ലേ​ക്ക് ക​ട​ന്നു​ചെ​ല്ലാം. ബൂ​ത്തി​നു​ള്ളി​ല്‍ ത​ട​സ​ര​ഹി​ത​മാ​യി സ​ഞ്ച​രി​ക്കാ​വു​ന്ന വി​ധം ഫ​ര്‍​ണ്ണീ​ച്ച​റു​ക​ള്‍ സ​ജ്ജീ​ക​രി​ക്കും. ഓ​രോ വോ​ട്ട​റു​ടെ​യും സ്വ​കാ​ര്യ​ത ഉ​റ​പ്പു​വ​രു​ത്തു​ന്ന വി​ധ​മാ​ണ് വോ​ട്ടിം​ഗ് ക​മ്പാ​ര്‍​ട്ട്‌​മെ​ന്‍റു​ക​ളു​ടെ സ​ജ്ജീ​ക​ര​ണം. ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്ക് ആ​വ​ശ്യ​മെ​ങ്കി​ല്‍ വ​ള​ണ്ടി​യ​ര്‍​മാ​രു​ടെ സേ​വ​നം ല​ഭ്യ​മാ​ക്കും. പ​ര​സ​ഹാ​യം ആ​വ​ശ്യ​മു​ള്ള​വ​ര്‍​ക്ക് അ​ടു​ത്ത ബ​ന്ധു​ക്ക​ളു​ടെ സ​ഹാ​യം തേ​ടാം. വീ​ല്‍ ചെ​യ​ര്‍ ഉ​പ​യോ​ഗി​ക്കു​ന്ന​വ​ര്‍​ക്ക് അ​തി​നു​ള്ള സം​വി​ധാ​ന​വും ഒ​രു​ക്കും.