ബ​ജ​റ്റി​ൽ പേ​രാ​മ്പ്ര​യെ അ​വ​ഗ​ണി​ച്ച​ത് പ്ര​തി​ഷേ​ധാ​ർ​ഹം: കോ​ൺ​ഗ്ര​സ് ക​ൺ​വ​ൻ​ഷ​ൻ
Sunday, January 17, 2021 12:23 AM IST
പേ​രാ​മ്പ്ര: പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റെ അ​വ​സാ​ന ബ​ജ​റ്റി​ൽ പേ​രാ​മ്പ്ര​യെ അ​വ​ഗ​ണി​ച്ച​ത് പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്ന് മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​ൺ​വെ​ൻ​ഷ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഇ​ട​തു​മു​ന്ന​ണി​യു​ടെ പ്ര​ക​ട​ന പ​ത്രി​ക​യി​ലെ വാ​ഗ്ദാ​ന​മാ​യ പേ​രാ​മ്പ്ര താ​ലൂ​ക്ക് രൂ​പീ​ക​ര​ണം ന​ട​ത്താ​തെ സ​ർ​ക്കാ​ർ പേ​രാ​മ്പ്ര​യി​ലെ ജ​ന​ങ്ങ​ളെ വ​ഞ്ചി​ച്ചി​രി​ക്കു​ക​യാ​ണ്. പേ​രാ​മ്പ്ര ബൈ​പ്പാ​സ് നി​ർ​മാ​ണ​ത്തി​ൽ സ​ർ​ക്കാ​രും സ്ഥ​ലം എം​എ​ൽ​എ​യാ​യ മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​നും ക​ള്ള​ക്ക​ളി തു​ട​രു​ക​യാ​ണ്.
താ​ലൂ​ക്ക് രൂ​പീ​ക​ര​ണം വൈ​കി​യാ​ൽ കോ​ൺ​ഗ്ര​സ് ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കു​മെ​ന്ന് യോ​ഗം മു​ന്ന​റി​യി​പ്പ് ന​ൽ​കി. 30ന് ​മ​ണ്ഡ​ലം പ​ദ​യാ​ത്ര ന​ട​ത്താ​ൻ ക​ൺ​വെ​ൻ​ഷ​ൻ തീ​രു​മാ​നി​ച്ചു. കെ​പി​സി​സി നി​ർ​വാ​ഹ​ക സ​മി​തി അം​ഗം കെ.​എം. ഉ​മ്മ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് ട്ര​ഷ​റ​ർ പി.​എ​സ്. സു​നി​ൽ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​കെ. വി​നോ​ദ​ൻ, ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് രാ​ജ​ൻ മ​രു​തേ​രി, യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ രാ​ഗേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.