കോ​ട​ഞ്ചേ​രി മ​ഞ്ഞു​മ​ല​യി​ൽ വീ​ണ്ടും ക​ട കു​ത്തി​പ്പൊ​ളി​ച്ചു മോ​ഷ​ണം
Wednesday, January 20, 2021 12:15 AM IST
കോ​ട​ഞ്ചേ​രി: മ​ഞ്ഞു​മ​ല ഇ​ട​മു​റി​യി​ൽ സ​ജി​യു​ടെ പ​ല​ച​ര​ക്ക് - പ​ച്ച​ക്ക​റി ക​ട ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി കു​ത്തി​പ്പൊ​ളി​ച്ച് 47,000 രൂ​പ​യും ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ളും ബാ​റ്റ​റി​ക​ളും ക​വ​ർ​ന്നു. ഒ​രു ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നു. ക​ഴി​ഞ്ഞ രാ​ത്രി ഈ ​ഭാ​ഗ​ങ്ങ​ളി​ലെ ട്രാ​ൻ​സ്ഫോ​മ​റി​ലെ ഫ്യൂ​സു​ക​ൾ ഊ​രി മാ​റ്റി​യ നി​ല​യി​ലാ​യി​രു​ന്നു. കോ​ട​ഞ്ചേ​രി പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.
വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും പോ​ലീ​സ് ഡോ​ഗ് സ്ക്വാ​ഡും സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി. വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റു ശാ​രീ​രി​ക​മാ​യി ബു​ദ്ധി​മു​ട്ട​നു​ഭ​വി​ക്കു​ന്ന ആ​ളാ​ണ് ക​ട​യു​ട​മ​യാ​യ സ​ജി. സ​ജി​യു​ടെ കു​ടും​ബ​ത്തി​ന്‍റെ ഏ​ക വ​രു​മാ​ന മാ​ർ​ഗ​മാ​ണ് ഈ ​ക​ട.