തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ൾ ക​ർ​ഷ​ക​രോ​ടൊ​പ്പം സ​മ​ര​മു​ഖ​ത്ത് അ​ണി​നി​ര​ക്ക​ണം. പി.​ടി. ജോ​ൺ
Friday, January 22, 2021 12:40 AM IST
കു​റ്റ്യാ​ടി: റേ​ഷ​ൻ ഇ​ല്ലാ​താ​ക്കി കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ളു​ടെ അ​ന്നം മു​ട്ടി​ക്കു​ന്ന കാ​ർ​ഷി​ക നി​യ​മ​ങ്ങ​ൾ പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ടും ഡ​ൽ​ഹി​യി​ലെ ക​ർ​ഷ​ക സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചു​കൊ​ണ്ടും ക​ർ​ഷ​ക പ്ര​ക്ഷോ​ഭ ഐ​ക്യ​ദാ​ർ​ഢ്യ സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ തൊ​ട്ടി​ൽ​പ്പാ​ല​ത്ത് ബ​ഹു​ജ​ന​ധ​ർ​ണ ന​ട​ത്തി. കാ​വി​ലു​മ്പാ​റ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ജി. ജോ​ർ​ജ് ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​പി. സു​രേ​ഷ് ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ർ​ഷ​ക സ​മ​ര​സ​മി​തി ദ​ക്ഷി​ണേ​ന്ത്യ​ൻ കോ-​ഓ​ഡി​നേ​റ്റ​ർ പി.​ടി. ജോ​ൺ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
മു​ഴു​വ​ൻ ട്രേ​ഡ് യൂ​ണി​യ​നു​ക​ളും ക​ർ​ഷ​ക​രോ​ടൊ​പ്പം സ​മ​രം ചെ​യ്യേ​ണ്ട സ​ന്ദ​ർ​ഭ​മാ​ണി​തെ​ന്നും ക​ർ​ഷ​ക വി​രു​ദ്ധ​മാ​യ കാ​ർ​ഷി​ക നി​യ​മ​ങ്ങ​ൾ പി​ൻ​വ​ലി​ക്കാ​തെ സ​മ​രം അ​വ​സാ​നി​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
സം​സ്ഥാ​ന​സ​ർ​ക്കാ​ർ സ്ഥാ​പ​ന​മാ​യ കേ​ര​ഫെ​ഡി​ന്‍റെ ഉ​ൽ​പ​ന്ന​മാ​യ കേ​ര വെ​ളി​ച്ചെ​ണ്ണ​യു​ടെ വി​ത​ര​ണ​ച്ചു​മ​ത​ല റി​ല​യ​ൻ​സ് ക​മ്പ​നി​ക്ക് ന​ൽ​കി​യ ന​ട​പ​ടി റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ടു​ള്ള പ്ര​മേ​യം ക​ർ​ഷ​ക പ്ര​ക്ഷോ​ഭ ഐ​ക്യ​ദാ​ർ​ഢ്യ​സ​മി​തി കു​റ്റ്യാ​ടി മേ​ഖ​ല ചെ​യ​ർ​മാ​ൻ അ​ഡ്വ.​ടി. നാ​രാ​യ​ണ​ൻ വ​ട്ടോ​ളി അ​വ​ത​രി​പ്പി​ച്ചു.
മേ​ഖ​ല ക​ൺ​വീ​ന​ർ കെ. ​ബാ​ബു​രാ​ജ്, വി​വി​ധ ക​ർ​ഷ​ക സം​ഘ​ട​ന​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് വി.​കെ. ര​വീ​ന്ദ്ര​ൻ , മ​ഞ്ജു​ഷ് മാ​ത്യു, വി.​കെ.​സു​രേ​ന്ദ്ര​ൻ, എ.​ആ​ർ. വി​ജ​യ​ൻ , സ​ന്തോ​ഷ് ക​ക്കാ​ട്ട്, ബോ​ബി മൂ​ക്ക​ൻ തോ​ട്ടം, രാ​ജു തോ​ട്ടും​ക​ര, ജ​യിം​സ് ക​ട്ട​ക്ക​യം, സോ​ജ​ൻ ആ​ല​ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.